ലാല്‍ ജോസ് എന്ന സംവിധായകന് തന്റെ കരിയറില്‍ ലഭിച്ച വലിയ ഭാഗ്യങ്ങളില്‍ ഒന്നാണ് എംടിയുടെ രചനയില്‍ ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞത്. പ്രിയദര്‍ശനെ പോലെയുള്ള വലിയ സംവിധായകര്‍ ഇന്നും അതൊരു സ്വപ്നമായി കൊണ്ട് നടക്കുമ്പോള്‍ ലാല്‍ ജോസിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ അങ്ങനെയൊരു ഭാഗ്യം ലഭിച്ചിരുന്നു. എഴുപതുകളില്‍ യൂസഫലി കേച്ചേരി സംവിധാനം ചെയ്ത ‘നീലത്താമാര’ എന്ന സിനിമ റീമേക്ക് ചെയ്തു കൊണ്ടായിരുന്നു ലാല്‍ ജോസ് തന്റെ എക്കാലത്തെയും വലിയ മോഹം നിറവേറ്റിയത്. ഫ്യൂഡലിസവും,പുരുഷാധിപത്യവും വലിയ അളവില്‍ കാണിക്കുന്ന സിനിമയാണ് താന്‍ ചെയ്ത ‘നീലത്താമര’ എന്ന് പ്രേക്ഷകര്‍ ഇന്നും വിലയിരുത്തുമ്പോള്‍ സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് ലാല്‍ ജോസ് അതിന് മറുപടി നല്‍കുകയാണ്.
“ഞങ്ങള്‍ ആ സിനിമ ചെയ്യുമ്പോള്‍ എംടി സാറുമായി ചര്‍ച്ച ചെയ്ത ഒരു പ്രധാന കാര്യം കുഞ്ഞി മാളുവിന്റെ ജീവിതം ഒരു പുസ്തകമാണെങ്കില്‍ അല്ലെങ്കില്‍ ഒരു നോവല്‍ ആണെങ്കില്‍ അതിനിടയിലെ ഒരു ചാപ്റ്റര്‍ മാത്രമായിരുന്നു ഹരിദാസനുമായിട്ടുണ്ടായിരുന്ന അവളുടെ പ്രണയകാലം. ജിവിതം അവിടെ അവസാനിക്കുന്നില്ല എന്ന വലിയ സന്ദേശമാണ് ആ സിനിമയിലൂടെ നല്‍കുന്നത്. അവള്‍ക്ക് പിന്നെ നല്ല ജീവിതമുണ്ടായി. ഒരു തെറ്റ് പറ്റിയാല്‍ അവിടെ നിന്ന് നീ നിന്റെ കലാപം ആരംഭിക്കണമെന്നല്ല ഞങ്ങള്‍ ആ സിനിമയിലൂടെ പറയാന്‍ ശ്രമിച്ചത്. അത് വളരെ പോസിറ്റീവായ സന്ദേശം കൊടുക്കുന്ന ചിത്രമാണ്”. ലാല്‍ ജോസ് പറയുന്നു.
Post Your Comments