മലയാളത്തില്‍ തെരെഞ്ഞെടുപ്പുകള്‍ ഇല്ലാതെ സിനിമകള്‍ ചെയ്ത ഒട്ടേറെ താരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു കാലഘട്ടത്തില്‍ ജഗതി ശ്രീകുമാറും ജനര്ദ്ധനനുമൊക്കെ മലയാളത്തില്‍ ഓടി നടന്നു സിനിമകള്‍ ചെയ്തിട്ടുള്ളവരാണ്. പണത്തിനോടുള്ള ആര്‍ത്തി കൊണ്ടാണ് ഇവര്‍ക്ക് സിനിമകള്‍ എണ്ണമില്ലാതെ പെരുകിയത് എന്ന് പൊതുവേ വിമര്‍ശനം ഉയരുമ്പോള്‍ അതിന്റെ പ്രധാന കാരണം അതല്ലെന്ന് തുറന്നു പറയുകയാണ് നടന് ജനാര്ദ്ദനന്. തനിക്കും ജഗതിക്കുമൊക്കെ ബന്ധങ്ങളാണ് സിനിമയുടെ എണ്ണം കൂട്ടിയതെന്ന് ജനാര്ദ്ദനന് പങ്കുവയ്ക്കുന്നു.
“എന്നെയും ജഗതി ശ്രീകുമാറിനെയും പോലെ ആ ഒരു കാലഘട്ടത്തില്‍ വന്നവര്‍ക്ക് ഒരുപാട് ബന്ധങ്ങളുണ്ട്. ഞാന്‍ ഒരു ഉദാഹരണം പറയാം. ഒരിക്കല്‍ കെ കെ ഹരിദാസിന്റെ ഒരു സിനിമയില്‍ എന്നെ വിളിച്ചു. എന്നിട്ട് അവന് എന്നോട് പറഞ്ഞു “ചേട്ടാ ഒരു സീനുണ്ട്, ചേട്ടന് അത് ചെയ്ത് തരണം കാരണം അത് പോലെ ഒരു സീനാണ്, ഒരു എക്സ്പീരിയന്‍സ് ആര്‍ട്ടിസ്റ്റ് ചെയ്തില്ലേല് അത് കയ്യില്‍ നില്‍ക്കില്ല. മൂന്ന് നാല് കൊല്ലം ഞാന്‍ സിനിമയില്‍ ഇല്ലായിരുന്നു, ഇപ്പോള്‍ വീണ്ടും വന്നതാണ് അപ്പോള്‍ ചേട്ടന് ഒന്ന് വന്നു സഹകരിച്ചു തരണമെന്ന്” അങ്ങനെ ഒരാള്‍ പറയുമ്പോള്‍ പറ്റില്ല എന്ന് പറയാന്‍ കഴിയില്ല. ഇങ്ങനെയുള്ള ബന്ധങ്ങള്‍ കാരണം ഞങ്ങള്‍ പഴയ ആളുകള്‍ക്ക് ഒരുപാട് വിട്ടു വീഴ്ചകള്‍ ചെയ്യേണ്ടി വരും. അത് കൊണ്ടാണ് ഒരുപാട് സിനിമകളില്‍ ഒന്നോ രണ്ടോ സീനുകള്‍ ചെയ്യേണ്ടി വരുന്നത്.ജനാര്ദ്ദനന് പറയുന്നു.
Post Your Comments