തന്റെ സിനിമാ ജീവിതത്തിലും ഭാര്യ പ്രിയയ്ക്ക് പ്രഥമ പരിഗണന നല്‍കുന്ന വ്യക്തിയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. ഉദയയുടെ തിരിച്ചുവരവില്‍ പോലും തന്റെ ഭാര്യ കഥ കേട്ട് ഒക്കെ പറഞ്ഞപ്പോഴാണ് സിദ്ധാര്‍ത് ശിവ പറഞ്ഞ കഥ സിനിമയാക്കാന്‍ ആത്മവിശ്വാസം തോന്നിയതെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. ഏതൊരു കാര്യത്തിലും ഭാര്യക്ക് നല്‍കുന്ന പരിഗണന വളരെ വലുതാണെന്നും അത് തന്റെ അച്ഛനും അമ്മയില്‍ നിന്നും പഠിച്ച പാഠമാണെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.
“പലരും പറയാറുണ്ട് ഒരു ഭാര്യ ഭര്‍ത്താവ് ബന്ധത്തില്‍, ഭര്‍ത്താവ് കഷ്ടപ്പെട്ട് ജോലി ചെയ്തു ബുദ്ധിമുട്ടി കൊണ്ട് വരുന്ന കാശ് അല്ലേല്‍ സമ്പാദ്യം വീട്ടുകാരെ അറിയിക്കരുത് എന്നുള്ളത്. പക്ഷെ ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല. കാരണം നമ്മള്‍ കഷ്ടപ്പെട്ട് തന്നെയാണ് ഉണ്ടാക്കുന്നതെന്ന് ഭാര്യയും വീട്ടുകാരുമൊക്കെ അറിയണം. എന്നാല്‍ മാത്രമേ അതിന്റെ ഒരു വില അവര്‍ക്ക് മനസിലാവുകയുള്ളൂ. ഞാന്‍ ഇത് കണ്ടുപഠിച്ചത് എന്റെ അപ്പന്റെയും അമ്മയുടെയും ജീവിതത്തില്‍ നിന്നാണ്. എന്റെ ഓര്‍മ്മയില്‍ അപ്പനും അമ്മയും വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് ഞാന്‍ കണ്ടിട്ടില്ല. അവര്‍ എപ്പോഴും ഒരുമിച്ച് ആണ് പോകുന്നത് ഒരുമിച്ചാണ് പല കാര്യങ്ങളും തീരുമാനിക്കുന്നത്. അതൊക്കെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അപ്പോള്‍ എന്റെ ഭാര്യക്കും അതിന്റെതായ പ്രാധാന്യം ഞാന്‍ നല്‍കും”. കുഞ്ചാക്കോ ബോബന്‍ പറയുന്നു.
Post Your Comments