
തെലുങ്കിലെ പ്രമുഖ സംവിധായകന്‍ തേജയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. സുരക്ഷാ മുന്‍കരുതലുകളോടെ സ്വന്തം വീട്ടില്‍ നിരീക്ഷണത്തിലാണ് തേജ. കൂടാതെ തേജയുടെ ചില കുടുംബാങ്ങള്‍ക്കും രോഗലക്ഷണങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.
നുവ്വു നേനു, ചിത്രം, നിജം എന്നീ ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത തേജ പുതിയ വെബ്‌സീരീസിന്റെ പണിപ്പുരയിലായിരുന്നു ഈ ലോക്ഡൌണില്‍. കോവിഡ് സ്ഥിരീകിരിച്ചതിനേത്തുടര്‍ന്ന് താനുമായി ബന്ധപ്പെട്ടിട്ടുള്ളവരോടെല്ലാം പരിശോധനയ്ക്ക് വിധേയരാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Post Your Comments