GeneralLatest NewsMollywood

30 വയസുള്ള ചേച്ചിക്ക് 38 വയസുള്ള അനുജത്തി!! അമൃതയുടെ പുതിയ പോസ്റ്റില്‍ അമ്പരന്ന് ആരാധകര്‍

ഗൂഗിളില്‍ അമൃത ജനിച്ച വര്‍ഷം 1990 ആണ്. എന്നാല്‍ അഭിരാമി ജനിച്ചത് 1982ലും.

മലയാളത്തിന്റെ പ്രിയ ഗായികമാരാണ് അമൃതയും സഹോദരി അഭിരാമിയും. കഴിഞ്ഞ ദിവസം അമൃതയുടെ പിറന്നാള്‍ ആയിരുന്നു. തന്റെ ജന്‍മദിനത്തില്‍ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച അമൃത തനിക്ക് 30 വയസായി എന്ന് എടുത്തു പറയുകയും ചെയ്തു. ഇതിന് പിന്നാലെ അനുജത്തിയും ഗായികയുമായ അഭിരാമിയും കമന്റുമായെത്തി. തന്റെ പ്രായം പറഞ്ഞു കൊണ്ടുള്ള അഭിരാമിയുടെ കമന്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

”ഗൂഗിള്‍ പറയുന്നു എനിക്ക് ഇതിനോടകം 37 കഴിഞ്ഞിരിക്കുന്നു ബഹുമാനം വേണം” എന്നാണ് അഭിരാമിയുടെ കമന്റ്. 30 വയസുള്ള ചേച്ചിക്ക് 38 വയസുള്ള അനുജത്തിയോ എന്ന് അമ്ബരന്നിരിക്കുകയാണ് ആരാധകര്‍. ഗൂഗിളില്‍ അമൃത ജനിച്ച വര്‍ഷം 1990 ആണ്. എന്നാല്‍ അഭിരാമി ജനിച്ചത് 1982ലും. അതിനാല്‍ ജൂലൈ 26ന് അഭിരാമിക്ക് 38 വയസ് തികഞ്ഞിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button