
മലയാളത്തിന്റെ പ്രിയതാരം ഷക്കീലയുടെ ആത്മകഥ ചിത്രത്തില്‍ നായികയാവുന്ന ബോളിവുഡ് നടി റിച്ച ഛദ്ദയും കാമുകനും നടനുമായ അലി ഫസലുമായുള്ള വിവാഹം വീണ്ടും മാറ്റി. അടുത്ത വര്‍ഷത്തേക്ക് വിവാഹ ചടങ്ങുകള്‍ മാറ്റിയതായി റിച്ചയും അലിയും അറിയിച്ചു. വിവാഹത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള എല്ലാവരുടെയും ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് റിച്ച പറഞ്ഞു.
ഈ വര്‍ഷം ഏപ്രിലില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന വിവാഹം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. കൂടാതെ ലളിതമായ ചടങ്ങുകളോടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അതിനു പിന്നാലെയാണ് പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങിയെത്തിയിട്ട് വിവാഹതിയതി പോലുള്ള കാര്യങ്ങള്‍ ഉറപ്പിക്കുമെന്ന് അലി അറിയിച്ചത്.
എല്ലാവരുടെയും താത്പര്യപ്രകാരമാണ് വിവാഹം മാറ്റിവച്ചതെന്നും കോവിഡ് ആശങ്കകള്‍ക്കിടയില്‍ ആഘോഷം വേണ്ടെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നെന്നും പറഞ്ഞ താരങ്ങള്‍ കൂട്ടിച്ചേര്‍ത്തു
Post Your Comments