
തെന്നിന്ത്യന്‍ നടനും ഡോക്ടറുമായ സേതുരാമന്റെ അപ്രതീക്ഷത വിയോഗ വേദനയില്‍ നിന്നും കുടുംബം മുക്തമായിട്ടില്ല. മുപ്പത്തിയൊന്നാം വയസിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സേതുരാമന് അന്തരിക്കുന്നത്. സേതുരാമന് വേര്‍പിരിയുന്ന സമയത്ത് ഭാര്യ ഉമയല് ഗര്‍ഭിണിയായിരുന്നു. കഴിഞ്ഞ ദിവസം താരപത്നി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്തയാണ് പുറത്ത് വരുന്നത്. സേതുരാമന്റെ സുഹൃത്തായ ഒരു ഡോക്ടറാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.
സേതുരാമന്റെ പുനര്‍ജന്മമെന്ന വിശേഷണവുമായി ആരാധകരും എത്തി. കുട്ടി സേതു എന്നാണ് കുഞ്ഞിനെ വിശേഷിപ്പിക്കുന്നത്. സേതുവിന്റെ വേര്‍പാട് നല്കിയ വേദനയില്‍ നിന്നും ഭാര്യയ്ക്കും കുഞ്ഞിനും കരകയറാന്‍ സാധിക്കട്ടെ എന്നും സോഷ്യല്‍ മീഡിയ പറയുന്നു.
Post Your Comments