പ്രമുഖ ടെലിവിഷന്‍ അവതാരക പ്രിയ ജൂനേജ മരിച്ച നിലയില്‍. ഇരുപത്തിനാലുകാരിയായ പ്രിയയെ ഈസ്റ്റ് ഡല്‍ഹിയിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം പ്രിയ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെ പ്രിയയെ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടി തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
വിവിധ ടെലിവിഷന്‍ ചാനലുകളില്‍ വിനോദപരിപാടികളും വാര്‍ത്തകളും അവതരിപ്പിച്ചിരുന്ന പ്രിയ ലോക്ക് ഡൗണ്‍ കാലത്ത് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കുറച്ച് നാളുകളായി പ്രിയ ഡിപ്രഷനിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments