മരണത്തിനു മുന്പ് സുശാന്ത് ഗൂഗിളില്‍ ആവര്‍ത്തിച്ച്‌ തിരഞ്ഞത് ആ മൂന്നു കാര്യങ്ങള്‍!! മൊബൈല്‍ ഫോണിന്റെയും ലാപ്‌ടോപ്പിന്റെയും ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെടുത്തി തന്റെ പേരും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് എന്ന് സുശാന്തിന് അറിയാമായിരുന്നു

ബോളിവുഡ് നടന്‍ സുശാന്ത്‌ ആത്മഹത്യയ്ക്ക് തൊട്ടുമുന്‍പുള്ള ആഴ്ചയില്‍ ഗൂഗിളില്‍ ആവര്‍ത്തിച്ച് തിരഞ്ഞത് മൂന്ന് കാര്യങ്ങളാണെന്ന് പൊലീസ്. ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണിന്റെയും ലാപ്‌ടോപ്പിന്റെയും ഫോറന്‍സിക് റിപ്പോര്‍ട്ടുകളില്‍ നിന്നാണ് പുതിയ വിവരങ്ങള്‍ പുറത്ത് വന്നത്. അദ്ദേഹത്തിന്റെ സ്വന്തം പേര്, അദ്ദേഹത്തിന്റെ മരണത്തിന് മുമ്ബ് ആത്മഹത്യ ചെയ്ത മുന്‍ മാനേജര്‍ ദിഷാ സാലിയന്റെ പേര്, മാനസികരോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയാണ് സുശാന്ത് അവസാനമായി ആവര്‍ത്തിച്ച്‌ ഗൂഗിളില്‍ അന്വേഷിച്ചത്. ജൂണ്‍ 14ന്, സുശാന്ത് ആത്മഹത്യ ചെയ്യുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്ബ് പോലും സ്വന്തം പേര് ഗൂഗിള്‍ ചെയ്തിരുന്നന്നുവെന്നും കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

”ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെടുത്തി തന്റെ പേരും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് എന്ന് സുശാന്തിന് അറിയാമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ഓണ്‍ലൈനില്‍ തിരഞ്ഞത്. ഈ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ അവസ്ഥയെ കൂടുതല്‍ വഷളാക്കിയതായി തോന്നുന്നുവെന്നും ആത്മഹത്യയ്ക്ക് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്ബ് സുശാന്ത് സ്വന്തം പേര് ഗൂഗിള്‍ ചെയ്തിരുന്നുവെന്നും” ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ താരത്തെ ചികിത്സിച്ച തെറാപ്പിസ്റ്റുകളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ സുശാന്തിനു നിര്‍ദേശിച്ച മരുന്നുകളും അവര്‍ കൈമാറിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share
Leave a Comment