ഫോക് ഈണങ്ങളുടെ തമ്പുരാനാണ് മോഹന്‍ സിത്താര എന്ന മ്യൂസിക് ഡറക്ടര്‍. മലയാള തനിമയിലെ മെലഡി ഗാനങ്ങളും ആഘോഷത്തിന്റെ താളം തീര്‍ക്കുന്ന അടിച്ചു പൊളി ഗാനങ്ങളും ഒരു പോലെ ശ്രോതാക്കള്‍ക്ക് നല്‍കാന്‍ കഴിയുന്ന സംഗീത മാന്ത്രികനാണ് മോഹന്‍ സിത്താര. മോഹന്‍ സിത്താര ആദ്യമായി സംഗീതം ചെയ്യുന്നത് ‘ഒന്ന് മുതല്‍ പൂജ്യം വരെ’ എന്ന സിനിമയ്ക്ക് വേണ്ടിയാണ്. ചിത്രം നിര്‍മ്മിച്ച നവോദയയാണ് മോഹന്‍ സിത്താര എന്ന സംഗീത സംവിധായകനെ സ്വതന്ത്ര സംഗീത രംഗത്തേക്ക് കൈ പിടിച്ചു ഉയര്‍ത്തിയത്.
‘രാരീരാരീരം പാടി’ എന്ന മോഹന്‍ സിത്താരയുടെ ആദ്യ കമ്പോസിംഗ് മലയാള സിനിമയിലെ വേറിട്ട മെലഡി അനുഭവമായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടപ്പോള്‍ മിടുക്കുള്ള മറ്റൊരു സംഗീത സംവിധായകനെ കൂടി മലയാള സിനിമയ്ക്ക് ലഭിച്ചു, തന്റെ ആദ്യ ഗാനം താന്‍ ദൈവ തുല്യനായി കരുതിയിരുന്ന യേശുദാസിന് നല്‍കാന്‍ മനസ്സില്‍ തീരുമാനിച്ചതാണെന്നും എന്നാല്‍ അണിയറ പ്രവര്‍ത്തകരുടെ അഭിപ്രായം മാനിച്ച് അത് വേണു ഗോപാലിലേക്ക് പോയതാണെന്നും മോഹന്‍ സിത്താര പറയുന്നു. ആ ഗാനത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഗാന ഗന്ധര്‍വന്റെ സ്വരമായിരുന്നു തന്റെ മനസ്സില്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹത്തിന് മുന്നില്‍ ഞാന്‍ ഇരിക്കാന്‍ പോലും മടികാണിക്കുന്ന വ്യക്തിയാണെന്നും മോഹന്‍ സിത്താര പറയുന്നു,അത് കൊണ്ട് ഒരു ഗുരുദക്ഷിണ പോലെ ആ ഗാനം യേശുദാസിന് വേണ്ടി നല്‍കണമെന്നതായിരുന്നു തന്റെ മനസ്സില്‍ ഉണ്ടായിരുന്നതെന്നും മോഹന്‍ സിത്താര വെളിപ്പെടുത്തുന്നു.
Post Your Comments