അവർ പറയുന്ന കഥ കേട്ട് മനസ്സിൽ കയറിക്കൂടുന്ന ചിത്രങ്ങളുമായി സഹകരിക്കുന്നതാണ് തന്റെ തെരഞ്ഞെടുപ്പ് രീതിയെന്ന് നടൻ നിവിൻ പോളി. നടൻ എന്നനിലയിൽ എല്ലാതരം സിനിമകളുടെയും ഭാഗമാകാൻ ശ്രമിക്കാറുണ്ട്. നമുക്ക് ആഘോഷിച്ച് കാണാൻ പറ്റുന്ന ചിത്രങ്ങളും അക്കാദമിക്ക് തലത്തിൽ ശ്രദ്ധിക്കപ്പെടുന്നവയും ഫെസ്റ്റിവൽ സിനിമകളും ആവശ്യമാണെന്നും നിവിൻ വ്യക്തമാക്കി.
വൻ ഹിറ്റായ പ്രേമം കഴിഞ്ഞപ്പോൾ കാമുകവേഷങ്ങളുടെ കുത്തൊഴുക്കായി, അവയിൽ നിന്ന്കുതറിമാറി ഉടനെചെയ്തത് ആക്ഷൻ ഹീറോ ബിജുവാണ്. മുൻ മാതൃകകളില്ലാത്തൊരു ചിത്രമായിരുന്നു അത് എന്നതിനാലാണ് അത് സ്വീകരിച്ചത്.
കൂടാതെ സ്ഥിരം കണ്ടുപരിചയിച്ച പോലീസ് കഥകളിൽ നിന്ന് വ്യത്യസ്തമായൊന്ന് എന്നാണ് ഷൈൻചേട്ടൻ ചിത്രത്തെ കുറിച്ചുപറഞ്ഞത്. സംവിധായകനിൽ അർപ്പിച്ച വിശ്വാസമാണ് ആ സിനിമ, വ്യത്യസ്തമായ അവതരണമായതുകൊണ്ടുതന്നെ റിസൾട്ട് എന്താകുമെന്നതിനെക്കുറിച്ച് ഒരു ധാരണയും അവസാനംവരെ ഉണ്ടായിരുന്നില്ല. കഥ കേൾക്കുമ്പോൾ മനസ്സിൽ കയറിക്കൂടുന്ന ചിത്രങ്ങളുമായി സഹകരിക്കുന്നതാണ് രീതിയെന്നും താരം പറയുന്നു.
Post Your Comments