ഹാസ്യ വേഷങ്ങളില്‍ നിന്നും ശക്തമായ വേഷങ്ങളിലേയ്ക്ക് മാറിയ താരങ്ങളാണ് കല്പനയും നന്ദുവും. സ്പിരിറ്റ് എന്ന ചിത്രത്തില്‍ ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരായി എത്തിയിരുന്നു. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തില്‍ കുടിയനായുള്ള നന്ദുവിന്റെ അഭിനയം ഒരുപാട് ശ്രദ്ധനേടിയിരുന്നു. കല്പനയ്ക്കൊപ്പമുള്ള അഭിനയത്തെക്കുറിച്ചു തുറന്നു പറയുകയാണ് നന്ദു.
”സ്പിരിറ്റിൽ ഞങ്ങൾ ഭാര്യ ഭർത്താക്കന്മാരായി ആണ് അഭിനയിച്ചത്. ഇത്രയും വയ്യാത്ത കല്പനയെ തൂക്കിയിട്ട് അടി കൊടുക്കുന്ന സീനുകൾ ഉണ്ടല്ലോ സ്പിരിറ്റിൽ, എനിക്ക് അതൊക്കെ ബുദ്ധിമുട്ടായിരുന്നു. കാരണം അവർക്ക് ഒരുപാട് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇടിക്കുകയും വേണം അവർക്ക് കൊള്ളാനും പാടില്ല. കല്പന പറയും, അങ്ങനെ ചിന്തിക്കുകയെ വേണ്ട സ്വാമി, നല്ല അടി തന്നോ എന്നു. ഞാൻ ശ്രദ്ധിച്ചും ടെൻഷനിലും അഭിനയിച്ചതാണത്.
കല്പനയുമായി എനിക്ക് വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ഒരുപാട് ശാരീരീക പ്രശ്നങ്ങൾ ഉണ്ടായിരുന്നു കല്പനക്ക്. ശരീരത്തിൽ നീർക്കെട്ട്, ഇസ്‌നോഫീലിയ അങ്ങനെ. ഞങ്ങൾ ഒരുമിച്ചു അമേരിക്കൻ ട്രിപ്പ് ഒക്കെ പോയിട്ടുണ്ട്. എന്നെ സാമി എന്നാണ് വിളിക്കുന്നത്. ഞങ്ങൾ ഇടക്കൊക്കെ തമിഴിൽ സംസാരിക്കും. എവിടെ പോയാലും പറയും ‘ എനിക്ക് താമസിക്കാൻ നല്ലൊരു റൂം ശെരിയാക്കി തരണേ, നല്ലൊരു വണ്ടി ഏർപ്പാടാക്കി തരണേ എന്നൊക്കെ. കല്പനക്ക് എ സി ഇടുന്നത് ഇഷ്ടമില്ല, അതിനു അനുസരിച്ചു ഞാൻ സൗകര്യങ്ങൾ ചെയ്തു കൊടുക്കും.” നന്ദു ഒരു അഭിമുഖത്തില്‍ പറഞ്ഞു.
Post Your Comments