മലയാള സിനിമയില്‍ ഹാസ്യതാരമായി തന്റെ സ്ഥാനം ഉറപ്പിച്ച കലാകാരിയായിരുന്നു അകാലത്തില്‍ നമ്മെ വിട്ട് പിരിഞ്ഞ നടി കല്പന. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യ പ്രണയത്തെ കുറിച്ച് കല്പന പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുന്നു. ഒരു സിനിമാ ഷൂട്ടിങ്ങിനിടെ ഉണ്ടായ പ്രശ്നത്തെ കുറിച്ചും അതില്‍ തോന്നിയ വാശി പ്രണയത്തിലും വിവാഹത്തിലുമെത്തിയതിനെ കുറിച്ചും നടി പറഞ്ഞിരിക്കുന്നത്.
കല്പന അന്ന് പറഞ്ഞതിങ്ങനെ…” 25 വയസുള്ളപ്പോള്‍ എനിക്ക് ആദ്യം പ്രണയം തോന്നിയ വ്യക്തി അനിലാണ്. അങ്ങേരെ തന്നെ കല്യാണം കഴിക്കാന്‍ പറ്റിയത് ഒരു ഭാഗ്യമാണ്. ഒരു വാശിപ്പുറത്താണ് അങ്ങേരെ കെട്ടിയത്. സിനിമയുടെ പിന്നണിയില്‍ പ്രവര്ത്തിക്കുന്നവരുമായിട്ടാണ് എനിക്ക് അന്നും ഇന്നും സൗഹൃദമുള്ളത്. സംവിധായകന്മാരോ നിര്‍മാതാക്കളോ തുടങ്ങി ആരുമായിട്ടും സൗഹൃദമില്ലായിരുന്നു. പിന്നെ കൂട്ട് ഉള്ളത് ലൈറ്റ്മാന്സും പ്രൊഡക്ഷന്‍ കുട്ടികളുമാണ്. അത് കഴിഞ്ഞാല്‍ ക്യാമറ അസിസ്റ്റന്റുമാര്‍ തുടങ്ങിയവരൊക്കെയാണ് എന്റെ കൂട്ടുകാര്‍.”
ഇഞ്ചക്കാടന് മത്തായി ആന്‍ഡ് സണ്‍സ് എന്ന സിനിമ ഒരുക്കിയത് അനില്‍ ബാബു ആയിരുന്നു. ചിത്രത്തില്‍ ചട്ടയും മുണ്ടും ധരിക്കാനായിരുന്നു കല്പനയോട് പറഞ്ഞതെങ്കിലും കെപിഎസി ലളിത അടക്കമുള്ളവരുടെ നിര്‍ദ്ദേശപ്രകാരം കല്പന സാരി ഉടുത്ത് നിന്നു. ”അത് ഇഷ്ടപ്പെടാതിരുന്ന അനില്‍ അന്നേ ദിവസം തന്നെ ഷൂട്ടിന് വിളിച്ചില്ല. അന്ന് താന്‍ മനസില്‍ കരുതിയതാണ് അദ്ദേഹത്തെ കെട്ടി ഒരു പണി കൊടുക്കണമെന്ന്. അന്നൊക്കെ പണി കൊടുക്കാന്‍ പറ്റിയ അവസരം ഇത് മാത്രമേ ഉള്ളു. അങ്ങനെ ഒരു വാശിപ്പുറത്താണ് അനിലിനെ വിവാഹം കഴിച്ചത്.” കല്പന അന്നു പറഞ്ഞു.
Post Your Comments