GeneralLatest NewsMollywood

കുടുംബത്തിനു ഇഷ്ടമുള്ള കംഫർട്ടബിളായ ജീവിതം നയിക്കുക എന്നതായിരുന്നു എന്റെ ആഗ്രഹം, അത് പക്ഷേ എന്നേകൊണ്ട് പറ്റുന്നില്ലായിരുന്നു; തുറന്നു പറഞ്ഞ് യുവടന്‍ അജ്മല്‍

ഞാൻ ഏറെ പരിശ്രമിച്ചു. ഇന്ന് പറ്റിയില്ലെങ്കിൽ പിന്നെ എന്നാണ് പാഷന് പുറകേ പോവുക

മാടമ്പിയില്‍ മോഹന്‍ലാലിന്‍റെ അനിയന്‍ രാമകൃഷ്ണനായി തിളങ്ങിയ താരമാണ് അജ്മല്‍. പ്രണയകാലം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ അജ്മല്‍ പ്രൊഫഷണലി ഡോക്ടറാണ്. ഒരു യാഥാസ്തിക കുടുംബത്തിൽ നിന്ന് വരുന്നത് കൊണ്ട് സിനിമ തിരഞ്ഞെടുക്കുന്നതിൽ കുറേയേറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് തുറന്നു പറയുന്നു.

”വീട്ടുകാർക്ക് എന്നെ ഒരു ഡോക്ടറായി കാണാൻ തന്നെ ആണ് ആഗ്രഹം. എനിക്ക് പക്ഷേ അതിന് കഴിയുന്നുമില്ല. മനസ് മുഴുവൻ സിനിമയാണ്. കുടുംബമാണ് എന്റെ എല്ലാം. അവർക്ക് ഇഷ്ടമുള്ള അവർക്ക് കംഫർട്ടബിളായ ജീവിതം നയിക്കുക എന്നതായിരുന്നു എന്റെ ആഗ്രഹം,. അത് പക്ഷേ എന്നേകൊണ്ട് പറ്റുന്നില്ലായിരുന്നു. ഞാൻ ഏറെ പരിശ്രമിച്ചു. ഇന്ന് പറ്റിയില്ലെങ്കിൽ പിന്നെ എന്നാണ് പാഷന് പുറകേ പോവുക. അതുകൊണ്ട് പാഷനേതോ അത് തന്നെ പിന്തുടരാനുള്ള തീരുമാനം എടുത്തു. മുഴുവനായി സിനിമയിലേക്ക് ഇറങ്ങുന്നത് രണ്ട് വർഷം മുമ്പാണ്. ” മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button