CinemaGeneralMollywoodNEWS

മമ്മൂട്ടി – മോഹന്‍ലാല്‍ ഇവരില്‍ മികച്ചത് ആര്: ഉത്തരം നല്‍കി ഉര്‍വശി

മറ്റുള്ള ഭാഷയിലെ സൂപ്പര്‍ താരങ്ങളെക്കാള്‍ വിമര്‍ശനം കേട്ട രണ്ടു സൂപ്പര്‍ താരങ്ങള്‍ ഇവര്‍ മാത്രമാണ്

മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് മനസ്സ് തുറന്നു നടി ഉര്‍വശി, രണ്ടുപേരുടെയും അഭിനയം തമ്മില്‍ യാതൊരു ബന്ധവുമില്ല എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഉര്‍വശി മോഹന്‍ലാല്‍- മമ്മൂട്ടി താരതമ്യം നടത്തിയത്.

“ഞാന്‍ അഭിനയിച്ചു തുടങ്ങിയ സമയത്ത് ലാലേട്ടന്റെയും, മമ്മുക്കയുടെയും സപ്പോര്‍ട്ട് നല്ല പോലെ എനിക്കുണ്ടായിരുന്നു. ഒരുപാട് സിനിമകള്‍ എനിക്ക് അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു. ലാലേട്ടന്‍ ഏതു തരം കഥാപാത്രങ്ങളായാലും അതില്‍ ഇന്‍വോള്‍വ് ചെയ്തു അഭിനയിക്കുന്ന ആളാണ്. മമ്മുക്ക വേറെ ഒരു സ്റ്റൈലാണ്. രണ്ടു പേരുടെയും അഭിനയം തമ്മില്‍ ഒരു ബന്ധവുമില്ല. അവര്‍ അത്രയും വ്യത്യസ്ത വേഷം ചെയ്തതിനു ശേഷമാണ് അവര്‍ക്കൊരു സ്റ്റാര്‍ഡം ഉണ്ടാകുന്നത്. മറ്റുള്ള ഭാഷയിലെ സൂപ്പര്‍ താരങ്ങളെക്കാള്‍ വിമര്‍ശനം കേട്ട രണ്ടു സൂപ്പര്‍ താരങ്ങള്‍ ഇവര്‍ മാത്രമാണ്. അവര്‍ നല്ല സിനിമ തെരഞ്ഞെടുത്തില്ലേല്‍ കുറ്റം, ചെയ്‌താല്‍  കുറ്റം, ചെറുപ്പക്കാരായാലും, വയസ്സനായാലും കുറ്റം. എന്തൊക്കെ കാര്യങ്ങള്‍ ആണ് അവരെക്കുറിച്ച് പറഞ്ഞിട്ടുള്ളത്‌. മറ്റുള്ള ഭാഷയിലെ നടന്മാര്‍ കൊച്ചു നായിക പെണ്‍കുട്ടികളുമായി ആടിപാടി നടക്കുന്നു. ആര്‍ക്കും ഒരു കുഴപ്പവും ഇല്ല. നമ്മള്‍ തമിഴിലൊക്കെ വര്‍ക്ക് ചെയ്യാന്‍ പോകുമ്പോഴാണ് ഇവരുടെ കൂടെ വര്‍ക്ക് ചെയ്തതിന്‍റെ വാല്യൂ മനസ്സിലാകുന്നത്”. ഉര്‍വശി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button