ബോളിവുഡ് നടി താപ്സി പന്നുവിന്റെ ജനന്മദിനത്തില്‍ രസകരമായ പിറന്നാള്‍ ആശംസയുമായി കാമുകന്‍. ബാഡ്മിന്റണ്‍ താരം മാതിയസ് ബോയാണ് താപ്സിയുടെ പ്രണയിതാവ്. ഇരുവര്‍ക്കും പ്രായം കൂടിക്കൊണ്ടിരിക്കുകയാണ് എന്ന് ഓര്‍മിപ്പിക്കുകയാണ് താപ്സിയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രത്തിനൊപ്പം ബോ.
”ഹാപ്പി ബര്‍ത്ത്ഡേ യൂ ക്രേസി ലിറ്റില്‍ ക്രിയേച്ചന്‍, നമുക്ക് പെട്ടെന്ന് പ്രായമേറുകയാണ്… പ്രത്യേകിച്ച് നിനക്ക്. ഞാന്‍ വളരെയധികം അലോസരപ്പെടുത്തുന്ന ഒരാളല്ല എന്ന് കരുതുന്ന, ഇടയ്ക്കൊക്കെ എന്റെ പൊട്ടത്തമാശകള്‍ക്ക് ചിരിക്കുന്ന ഒരാളെ കണ്ടുകിട്ടിയ ഞാന്‍ എത്ര ഭാഗ്യവാനാണ് , എനിക്ക് വിശ്വസിക്കാനാവുന്നില്ല. നിന്നെ എപ്പോഴും ചിരിപ്പിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നതായിരിക്കും.” – മാതിയസ് ബോ കുറിച്ചു.
ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണെന്നു പറഞ്ഞു കൊണ്ട് ആശംസയുമായി ആരാധകരും എത്തി.
Post Your Comments