ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജപുത്തിന്റെ മരണത്തിലെ ദുരൂഹത അവസാനിച്ചിട്ടില്ല. സംവിധായകര്‍ അടക്കം പലര്‍ക്കുനേരെയും ആരോപണങ്ങള്‍ ശക്തമാകുകയാണ്. സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിക്കെതിരെ സുശാന്തിന്റെ കുടുംബവും രംഗത്തെത്തി. സുശാന്തിന് വിഷാദരോഗം ഇല്ലെന്നും, റിയയുമായുള്ള ബന്ധത്തില്‍ അദ്ദേഹം സന്തുഷ്ടനല്ലായിരുന്നെന്നും ചൂണ്ടിക്കാട്ടി നടന്റെ മുന്‍ കാമുകിയും നടിയുമായ അങ്കിത ലൊഖാന്‍ഡെയും സുശാന്തിന്റെ സാമ്പത്തികം താരം കൈകലാക്കിയെന്നു സുഹൃത്തുക്കളും ആരോപിക്കുന്നു. എന്നാലിപ്പോള്‍ റിയയെ പിന്തുണയ്ക്കുന്ന ചില വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്.
സുശാന്ത് വിഷാദരോഗത്തിനും ബൈപോളാറിനും ചികിത്സയിലായിരുന്നുവെന്നും കടുത്ത മാനസിക പ്രശ്നങ്ങള്‍ക്ക് പിന്നാലെചികിത്സ തേടാന്‍ സുശാന്തിനെ സഹായിച്ചത് റിയയാണെന്നും തെറാപ്പിസ്റ്റ് സൂസന്‍ വാക്കറുടെ വെളിപ്പെടുത്തല്‍. “ഒരു കുഞ്ഞിനെ അമ്മ നോക്കുന്നതു പോലെയാണ് റിയ സുശാന്തിനെ പരിചരിച്ചിരുന്നത്. സുശാന്തിന് കരുത്തുപകര്‍ന്നത് റിയയാണ്”. മറ്റൊരു ദുരന്തം ഒഴിവാക്കാനാണ് തന്റെ ഈ തുറന്ന് പറച്ചില്‍ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments