GeneralKollywoodLatest NewsMollywood

ആരാണ് എഎല്‍ വിജയ്‌യെ നശിപ്പിച്ചത്? വിമര്‍ശകന് കിടിലം മറുപടിയുമായി നടി അമല പോള്‍

014 ജൂണ്‍ 12നായിരുന്നു അമലയും സംവിധായകന്‍ എഎല്‍ വിജയും വിവാഹിതരായത്.

കഴിഞ്ഞ ദിവസം വിദേശത്ത് നേഴ്സായ മലയാളി മെറിനെ ഭര്‍ത്താവ് പൈശാചികമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരു കുറിപ്പ് അമലാ പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഗാര്‍ഹിക പീഡനത്തെ കുറിച്ചും വൈവാഹിക ജീവിതത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചുമായിരുന്നു പോസ്റ്റ്‌. മെറിനെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ള കമന്‍റുകളുടെ സ്ക്രീന്‍ഷോട്ടുകളും ഇതിനൊപ്പം പങ്കുവച്ചിരുന്നു. എന്നാല്‍ ഈ പോസ്റ്റിനു താഴെയായി അമലയുടെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എഎല്‍ വിജയ്‌യെ പരാമര്‍ശിച്ച്‌ കമന്‍റുമായി ഒരാള്‍ എത്തി.

ആരാണ് എഎല്‍ വിജയ്‌യെ നശിപ്പിച്ചത്? അതിനു എന്ത് പേരാണ് നല്‍കുക? -ഇതായിരുന്നു കമന്റ്. അതിനെ ആത്മാഭിമാനമെന്നും തന്നോട് തന്നെയുള്ള സ്നേഹമെന്നും പേരിട്ട് വിളിക്കാമെന്നുമായിരുന്നു അമലയുടെ മറുപടി.

2014 ജൂണ്‍ 12നായിരുന്നു അമലയും സംവിധായകന്‍ എഎല്‍ വിജയും വിവാഹിതരായത്. എന്നാല്‍ 2016ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അതിനു പിന്നാലെ എ.എല്‍ വിജയ് ചെന്നൈ സ്വദേശിയായ ഡോക്ടര്‍ ആര്‍ ഐശ്വര്യയെ വിവാഹം കഴിച്ചു.

shortlink

Related Articles

Post Your Comments


Back to top button