എന്റെ നിറത്തിലും രൂപത്തിലും ഞാന്‍ വളരെ ഹാപ്പിയാണ്; വിധു പ്രതാപ്

എങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയപില്യാ'' എന്ന് കുറിച്ചുകൊണ്ടാണ് പുതിയ വീഡിയോ

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗായകനാണ് വിധു പ്രതാപ്. തന്നെ ആരും ചലഞ്ച് ചെയ്തില്ലെങ്കിലും മെന്‍ സപ്പോര്‍ട്ട് വുമെന്‍ എന്ന ഹാഷ് ടാഗോടുകൂടി വിധു പ്രതാപ് ഭാര്യ ദീപ്തിയ്ക്കൊപ്പം ഒരു ചിത്രം പങ്കുവെച്ചിരുന്നു. “ആരും എന്നെ ചലഞ്ച് ചെയ്തില്ല. എങ്കിലും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഞാനും പോസ്റ്റുന്നു, ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് പടം”. എന്നായിരുന്നു താരത്തിന്റെ പോസ്റ്റ്‌.

അതേസമയം ഈ പോസ്റ്റിന് പിന്നാലെ വിധുവിന്റെതായി വന്ന മറ്റൊരു പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ”എങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയപില്യാ” എന്ന് കുറിച്ചുകൊണ്ടാണ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് വിധു. എന്റെ നിറത്തിലും രൂപത്തിലും ഞാന്‍ വളരെ ഹാപ്പിയാണ്. വളരെ ആത്മവിശ്വാസവും ഉണ്ട്. അത് കൊണ്ടാണല്ലോ ഞാന്‍ ഇന്നലെ ആ പോസ്റ്റ് ഇട്ടതെന്നും താരം പറയുന്നു.

Share
Leave a Comment