നടന് അക്ഷയ് രാധാകൃഷ്ണന് തന്റെ വീരനുവേണ്ടിയുള്ള തിരച്ചിലിലായിരുന്നു ഇന്നലെ മുഴുവന്‍. സോഷ്യല്‍ മീഡിയയും അതിനു പിന്തുണയുമായി എത്തി. ഇപ്പോള്‍ ഇതാ ഒരു ദിവസം നീണ്ട തിരച്ചിലിന് ഒടുവില്‍ അക്ഷയ്ക്ക് തന്റെ വീരനെ തിരിച്ചുകിട്ടിയിരിക്കുകയാണ്.
ആലുവ ഗ്യാരേജിന് സമീപത്തുനിന്നാണ് വീരനെ കണ്ടെത്തിയത്. കാലിന് ചെറിയ പരുക്കേറ്റിരിക്കുന്നതിനാല് നടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. തുടര്‍ന്ന് വീരനെ ആശുപത്രിയില്‍ കാണിച്ച് ചികിത്സ നല്കി. അക്ഷയിന്റെ സുഹൃത്തുക്കള്‍ തന്നെയാണ് വീരനെ കണ്ടെത്തിയത്.
രണ്ടാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് വീരനെ കാണാതാകുന്നത്. പിറന്നാള്‍ ദിനത്തിന് മുന്‍പ് വീരനെ കണ്ടെത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അക്ഷയ്. വീരന് പിറന്നാള്‍ ആശംസിക്കുന്നതിന്റെ വിഡിയോയും താരം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
Post Your Comments