ഏതാനും ദിവസം മുൻപ് ടിന്റു എന്ന ചെറുപ്പക്കാരൻ ചികിത്സയ്ക്കായി ബുദ്ധിമുട്ടുകയാണെന്ന വിവരം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ടിന്റുവിനെയും കുടുംബത്തെയും സഹായിക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു. ഒറ്റ ദിവസം കൊണ്ട് 20 ലക്ഷം രൂപയാണ് സമാഹരിക്കാനായത് എന്ന് നടൻ പറയുന്നു.
നടൻ സണ്ണിവെയ്നിന്റെ വാക്കുകൾ
ഇത്തരം കൊച്ചുകൊച്ചു പ്രതീക്ഷകളാണ്, ഈ കോവിഡ് കാലത്ത് നമ്മളെ അതി ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ഇന്നലെ നമ്മുടെ പ്രിയ സഹോദരൻ ടിന്റുവിന്റെ ചികിത്സയ്ക്കുവേണ്ടി ഞാൻ ഫെയ്സ്ബുക്കിലൂടെ സഹായം അഭ്യർത്ഥിച്ചപ്പോൾ 20 ലക്ഷം രൂപയാണ് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നമുക്ക് എല്ലാവർക്കും ചേർന്ന് സമാഹരിക്കാനായത്. ഇതൊരു വലിയ കാര്യമാണെന്നും താരം വ്യക്തമാക്കി.
ഇങ്ങനെ നമ്മൾ ഒന്നിച്ചു നിന്നാൽ ഏതു വിഷമഘട്ടത്തിൽ തരണം ചെയ്യാം എന്നുള്ള തിരിച്ചറിവാണ് ഇത് എനിക്ക് നൽകിയത്. ടിന്റുവിനെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും എല്ലാവരോടും വ്യകത്മാക്കി.
Post Your Comments