വർഷങ്ങൾക്ക് മുൻപ് “മൂക്കില്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തത് എന്റെ തീരുമാനപ്രകാരമാണ്. അതങ്ങനെ ആയിരിക്കാന്‍, അല്ലെങ്കില്‍ അതങ്ങനെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു. അത് നേരെയാക്കാന്‍ ആരും എന്നോട് ആവശ്യപ്പെട്ടിരുന്നില്ല എന്നതാണ് സത്യം.
പക്ഷെ ഫില്ലറുകളുടെ കാര്യം പറയണമെങ്കില്‍ എല്ലാവരും പറഞ്ഞത് ‘എന്റെ മുഖം തീര്‍ത്തും പാശ്ചാത്യ രീതിയിലേതാണ്, ഷാര്‍പ്പും പൗരുഷം തോന്നിക്കുന്നതുമാണ്’ എന്നാണ്. ഇത് സ്ഥിരമായി കേള്‍ക്കാന്‍ ആരംഭിച്ചപ്പോഴാണ്, താത്ക്കാലികമായി ചില പ്രൊസിജിയറുകള്‍ ചെയ്യാന്‍ തീരുമാനമെടുത്തതെന്നും താരം.
യഥാർഥത്തിൽ പ്ലാസ്റ്റിക് സര്‍ജറി പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും അതൊരു വ്യക്തിയുടെ തീരുമാനമാണെന്നാണ് ശ്രുതിയുടെ അഭിപ്രായം. ചില നടിമാര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ല എന്ന് പറയുന്നെങ്കില്‍ അത് നുണയാണ്, പെട്ടെന്ന് ആരുടേയും രൂപം മാറുകയില്ല, തലമുടി ഡൈ അല്ലെങ്കില്‍ ബ്ലീച്ച് ചെയ്യുന്ന പോലെയോ കോണ്‍ടാക്‌ട് ലെന്‍സ് വയ്ക്കും പോലെയോ ഒരു വ്യക്തിയുടെ താല്‍പ്പര്യമാണ് പ്ലാസ്റ്റിക് സര്‍ജറിയെന്നും നടി ശ്രുതി പറയുന്നു.
Post Your Comments