സാമൂഹിക പ്രസക്തിയുള്ള ഒരു മികച്ച സിനിമയുമായി തിരിച്ചെത്തിയ ഉദയ ബാനര്‍ കുഞ്ചാക്കോ ബോബന് എന്ന സൂപ്പര്‍ താരത്തിന്റെ നേതൃത്വത്തിലായിരുന്നു മലയാള സിനിമയിലേക്കുള്ള മടങ്ങി വരവ് നടത്തിയത്. സിദ്ധാര്‍ത് ശിവ സംവിധാനം ചെയ്ത ‘കൊച്ചവ്വ പൌലോ അയ്യപ്പ കൊയ്ലോ’ എന്ന സിനിമ നിര്‍മ്മിച്ച് കൊണ്ടായിരുന്നു ഉദയയുടെ തിരിച്ചു വരവ്. വലിയ ഒരു സംവിധായകന് കീഴില്‍ ഒരു ബിഗ് ബജറ്റ് സിനിമ നിര്‍മ്മിച്ച് കൊണ്ട് ഉദയ വീണ്ടും സിനിമയുടെ ഭാഗമായില്ല എന്നതിന് മറുപടി നല്‍കുകയാണ് കുഞ്ചാക്കോ ബോബന്. താന്‍ ലാല്‍ ജോസിനെയും അന്‍വര്‍ റഷീദിനെയുമാണ് ആദ്യം സമീപിച്ചതെന്നും എന്നാല്‍ ഒരു കഥയിലേക്ക് ലാന്‍ഡ് ചെയ്യുന്നതിനുള്ള അവരുടെ കാലതാമസം മറ്റൊരു സിനിമ ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നും കുഞ്ചാക്കോ ബോബന് പറയുന്നു.
“ഉദയയുടെ ബാനറില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഞാന്‍ ആദ്യം സമീപിച്ച രണ്ടു വ്യക്തികള്‍ ലാല്‍ ജോസും അന്‍വര്‍ റഷീദുമായിരുന്നു. അവര്‍ക്ക് നല്ല താല്പര്യവും ഉണ്ടായിരുന്നു പക്ഷെ ഉദയയുടെ നിര്‍മ്മാണത്തില്‍ വീണ്ടും ഒരു സിനിമ വരുമ്പോള്‍ അത്രയ്ക്കും മികച്ച ഒരു സിനിമ ആയിരിക്കണം ചെയ്യേണ്ടത് എന്ന ബോധ്യം അവരില്‍ ഉള്ളതിനാല്‍ ഒരു കഥയിലേക്ക് ലാന്‍ഡ് ചെയ്യാന്‍ അവര്‍ക്കും കുറച്ചു കാലതാമസം നേരിടേണ്ടി വന്നു. അങ്ങനെയാണ് സിദ്ധാര്‍ഥ് ശിവ എന്റെ അടുത്ത് കഥ പറയാന്‍ വരുന്നതും എനിക്കത് ഒക്കെ ആകുന്നതും”. കുഞ്ചാക്കോ ബോബന് പറയുന്നു.
Post Your Comments