ബോളിവുഡ് നടന് സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. താരത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിക്കെതിരെ സാമ്പത്തികതട്ടിപ്പ് ഉള്പ്പെടെയില്ല ആരോപണങ്ങള്‍ ഉയര്‍ത്തി സുശാന്തിന്റെ കുടുംബവും സുഹൃത്തുക്കളും രംഗത്ത് വന്നിരിക്കുകയാണ്. നടന്റെ അച്ഛന്
നല്കിയ പരാതിയില്‍ നടി റിയയ്ക്ക് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഈ സാഹചര്യത്തില്‍ തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റിയ. കൈകള്‍ കൂപ്പി നിറകണ്ണുമായാണ് താരം വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.
‘എനിക്കു ദൈവത്തിലും ജുഡിഷ്യറിയിലും അതിയായ വിശ്വാസമുണ്ട്. എനിക്കു നീതി ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇലക്ട്രോണിക് മാധ്യമങ്ങളില്‍ എന്നെക്കുറിച്ചു ഭയാനകമായ നിരവധി കാര്യങ്ങള്‍ പറയുന്നുണ്ട്. പല കാര്യങ്ങളും കോടതിയിലായതിനാല്‍, അഭിഭാഷകരുടെ ഉപദേശം മാനിച്ച് അതിലൊന്നും അഭിപ്രായം പറയാതെ ഞാന്‍ വിട്ടുനില്‍ക്കുകയാണ്. സത്യമേവ ജയതേ, സത്യം വിജയിക്കും’- റിയ പറഞ്ഞു. അഭിഭാഷകരാണ് താരത്തിന്റെ ഈ വിഡിയോ പുറത്തുവിട്ടത്.
Post Your Comments