ഒരു എക്സ്പീരിയന്‍സ് നടന്റെ ശരീര ഭാഷയിലേക്ക് രൂപമാറ്റം നടത്തി കൊണ്ട് ഫഹദ് ഫാസില്‍ എന്ന നടന് മലയാളികളെ വിസ്മയിച്ചു കൊണ്ടിരിക്കുമ്പോള്‍ താന്‍ ആദ്യമായി അഭിനയിച്ച സിനിമയെക്കുറിച്ചും ആ സിനിമയുടെ പരാജയം നല്കിയ പുനര്ചിന്തയെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ്, അന്ന് തന്റെ ഫാദര്‍ അല്ലാതെയുള്ള സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന മറ്റു ആളുകള്‍ ‘കൈയ്യെത്തും ദൂരത്ത്’ വലിയ വിജയം കൈവരിക്കാന്‍ പോകുന്ന സിനിമ ആണെന്നും ആ സിനിമ ചെയ്തു കൊണ്ട് തുടങ്ങുന്നത് നല്ലതാണെന്നും പലരും പറഞ്ഞു തന്നെ വിശ്വസിപ്പിച്ചെന്നും ഫഹദ് ഫാസില്‍ പറയുന്നു.
“കൈയ്യെത്തും ദൂരത്ത്’ സിനിമ ചെയ്യുമ്പോഴും അത് കഴിഞ്ഞു ഒരു സിനിമയെക്കുറിച്ച് ഞാന്‍ ആലോചിച്ചിട്ടില്ല. പിന്നെ അന്ന് എന്റെ ചുറ്റും ഉണ്ടായിരുന്നവര്‍ പറഞ്ഞത് അത് വിജയിക്കുന്ന സിനിമയാണ് നല്ല സബ്ജക്റ്റ് ആണ് എന്നൊക്കെയാണ്. അതിന്റെ പരാജയം എന്നില്‍ ഒരു പുനര്‍ ചിന്ത ഉണ്ടാക്കിയിരുന്നു. അങ്ങനെയാണ് ഒരു ബ്രേക്ക് എടുത്ത് വീണ്ടും സിനിമയില്‍ തിരിച്ചെത്തിയത്”. ഫഹദ് ഫാസില്‍ പറയുന്നു.
ഫാസില്‍ സംവിധാനം ചെയ്ത ‘കൈയ്യെത്തും ദൂരത്ത്’ 2002-ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു. ലവ് സ്റ്റോറി ഗണത്തില്‍പ്പെട്ട ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റായി എന്നതൊഴിച്ചാല്‍ യുവ പ്രേക്ഷരെ പോലും അന്ന് സിനിമ ആകര്‍ഷിച്ചിരുന്നില്ല.
Post Your Comments