
ബോളിവുഡ് നടന്‍ സുശാന്തിന്റെ മരണത്തിനു പിന്നാലെ സിനിമാമേഖലയിലെ സ്വജനപക്ഷപാതത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നു. സ്വജന പക്ഷപാതത്തിന്റെ ഇരയാണ് സുശാന്ത് എന്ന് സുഹൃത്തുക്കളും അഭിപ്രായപ്പെട്ടു. എന്നാല്‍ ബോളിവുഡിലെ സ്വജന പക്ഷപാതമല്ല നടന്‍ സുശാന്ത് രാജ്പുത്തിന്റെ മരണത്തിന് കാരണമായത് എന്നു വ്യക്തമാക്കി നടിയും താരത്തിന്റെ മുന്‍ കാമുകിയുമായിരുന്ന അങ്കിത ലോഖന്‍ഡെ.
‘ ‘സിനിമ മേഖലയില്‍ എത്തുമ്ബോള്‍ തന്നെ ഇവിടെ നടക്കുന്നതിനെക്കുറിച്ച് സുശാന്തിന് വ്യക്തമായ ബോധമുണ്ടായിരുന്നു. സ്വജനപക്ഷപാതം ഇവിടെ നിലനില്‍ക്കുന്നുണ്ട്. അതുപോലെ ബന്ധങ്ങളും. അതാണ് നമ്മെ മുന്നോട്ടുനയിക്കുന്നത്. ബോളിവുഡില്‍ എത്തി ആദ്യം ദിവസം തന്നെ ചില കാര്യങ്ങള്‍ നേരിടേണ്ടിവരുമെന്ന് അവന് അറിയാമായിരുന്നു. എനിക്ക് പോലും ഇതെല്ലാം അറിയാം.ഞാനും ഇതിലൂടെയെല്ലാം കടന്നുപോയിട്ടുണ്ട്. പക്ഷേ അതൊന്നും എന്നെ തകര്‍ത്തിട്ടില്ല. നമുക്ക് എല്ലാം അറിയാവുന്നതാണ് ഇവിടെ ഉയര്‍ച്ചയും താഴ്ചയുമുണ്ടെന്ന്. എന്നാല്‍ സുശാന്തിനെ സമ്മര്‍ദ്ദത്തിലാക്കിയത് ഇതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കരിയറിന് വേണ്ടി മരിക്കാന്‍ അവന് സാധിക്കില്ല. അതിന് മറ്റെന്തോ കാരണമുണ്ട്. മറ്റെന്തോ കൊണ്ടാണ് ഇങ്ങനെയൊക്കെയുണ്ടാത്- അങ്കിത ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറയുന്നു.
സുശാന്തും അങ്കിതയും ആറ് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. നാലു വര്‍ഷം മുന്‍പാണ് ഇവര്‍ വേര്‍പിരിഞ്ഞത്.
Post Your Comments