GeneralLatest NewsMollywood

വേശ്യയെന്നും പാപിയെന്നും വിളിക്കും, അപമാനിതയാകരുത്; മെറിന്റെ മരണത്തിൽ അമല പോൾ

സുഹൃത്ത് അയ്ഷയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ പ്രതികരണം.

അമേരിക്കയില്‍ മലയാളി നഴ്സായ മെറിനെ ഭര്‍ത്താവ് ഫിലിപ് മാത്യു അതി ക്രൂരമായി കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് പൊതുസമൂഹം കേട്ടത്. 17 തവണ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് ശേഷം കാര്‍ കയറ്റിയാണ് മെറിനെ കൊലപ്പെടുത്തിയത്. എന്നാല്‍ കൊലചെയ്യപ്പെട്ട മെറിനെ അപമാനിച്ചുകൊണ്ടും കൊലയാളിയെ അനുകൂലിച്ചുകൊണ്ടും ചിലര്‍ രംഗത്തെത്തി. ഇപ്പോള്‍ ഇതില്‍ പ്രതികരിക ച്ചിരിക്കുകയാണ് നടി അമല പോള്‍. നിങ്ങളെ നശിപ്പിക്കുന്ന ഒന്നാണെങ്കില്‍ അതിന്റെ പേര് സ്നേഹമല്ല എന്ന് അമല പോള്‍ കുറിക്കുന്നു.

സുഹൃത്ത് അയ്ഷയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ പ്രതികരണം. ”നിങ്ങളെ വേദനിപ്പിക്കുന്നൊരിടത്തേയ്ക്ക് ഒരിക്കലും മടങ്ങിപ്പോകരുത്. വിവാഹ ജീവിതമില്ലേ അല്‍പ്പമൊക്കെ അഡ്ജസ്റ്റ് ചെയ്യാനും ചിലതെല്ലാം ഒഴിവാക്കാനും ഇങ്ങനെയാണ് ജീവിതമെന്നൊക്കെ മറ്റുള്ളവര്‍ ഉപദേശിച്ചേക്കും. പക്ഷേ പോകരുത്. അവര്‍ നിങ്ങളെ അപമാനിച്ചേക്കാം, വേശ്യയെന്നും പാപിയെന്നും വിളിക്കും. നിങ്ങള്‍ അങ്ങനെയല്ല. നിങ്ങളുടെ കരുത്തിനെ അവര്‍ നാണംകെടുത്താന്‍ ശ്രമിക്കും. അതില്‍ ഒരിക്കലും അപമാനിതരാകരുത്. സ്നേഹിക്കുന്നു എന്ന പറഞ്ഞുകൊണ്ട് വീണ്ടും വീണ്ടും ആക്രമിക്കുന്നുവെങ്കില്‍, അതും സ്നേഹമല്ല. വാക്കുകളേക്കാള്‍ പ്രവര്‍ത്തികളെ വിശ്വസിക്കുക. ആവര്‍ത്തിച്ചു നടത്തുന്ന അക്രമങ്ങള്‍ ‘പറ്റി പോയ’ അപകടമല്ല. അത്തരം സാഹചര്യങ്ങളില്‍ സുഹൃത്തുക്കളെയോ, കുടുംബത്തെയോ അറിയിക്കുക. സ്വന്തം കുട്ടിയെ അക്രമമല്ല സ്നേഹം എന്ന് പഠിപ്പിക്കുകയും ചെയ്യുക.’- കുറിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button