CinemaGeneralLatest NewsNEWS

വാതിൽ ചവിട്ടി പൊളിച്ച് മമ്മൂട്ടി വന്നു രക്ഷപ്പെടുത്തി; നടുക്കുന്ന ഓർമ്മകളുമായി ഉണ്ണി മേരി

സഹിക്കാൻ കഴിയാതെ ഞാൻ ഹോട്ടൽ മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു ശേഷം ഉറക്ക ഗുളിക കഴിക്കുകയായിരുന്നു

മലയാളം സിനിമയിൽ ഒരുസമയത്ത് നിറസാന്നിധ്യമായിരുന്ന നടിയാണ് ഉണ്ണി മേരി. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ നായികയായും ഇവർ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച തന്നെ മമ്മൂട്ടി രക്ഷപ്പെടുത്തിയ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് മേരി.

സംവിധായകൻ ഐ വി ശശിയുടെ കാണാമറയത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്ന സമയത്ത് ആണ് ഈ സംഭവം നടക്കുന്നത് . ഞാനും മമ്മൂട്ടിയും അടക്കമുള്ള സിനിമ താരങ്ങളും ചലച്ചിത്ര പ്രവർത്തകരും താമസിക്കുന്ന ഹോട്ടലിൽ എന്നെ കാണാൻ അച്ഛൻ എത്തി. അച്ഛനോട് അവിടെ ഉള്ളവർ മോശം ആയി സംസാരിക്കുകയും എന്നെ കാണാൻ സമ്മതിക്കാതിരിക്കുകയും ചെയ്‌തു. എന്നെ കാണാൻ കഴിയാതെ അച്ഛൻ മടങ്ങേണ്ടി വന്നിരുന്നു. അതിൽ എനിക്ക് വല്ലാത്ത വിഷമം തോന്നി. ഇനി ജീവിച്ചു ഇരിക്കുന്നത് എന്തിനാണ് എന്ന് തോന്നി പോയി. സഹിക്കാൻ കഴിയാതെ ഞാൻ ഹോട്ടൽ മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു ശേഷം ഉറക്ക ഗുളിക കഴിക്കുകയായിരുന്നു.

വാതിലിന്റെ പുറത്തു നിന്ന് ആളുകൾ വിളിച്ചപ്പോൾ താൻ ഒന്നും അറിയാതെ ഉറങ്ങുക ആയിരുന്നു. വാതിൽ ഞാൻ തുറക്കാതെ ആയപ്പോൾ മമ്മൂട്ടി വാതിൽ ചവിട്ടി പൊളിച്ചു. അബോധാവസ്ഥയിൽ ആയ എന്നെ ആശുപത്രിയിൽ എത്തിച്ചു. അന്ന് മമ്മൂട്ടി സമയോചിതമായി അങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ ഇന്ന് ഞാൻ ഉണ്ടാകില്ലായിരുന്നുവെന്നും താരം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button