CinemaGeneralMollywoodNEWS

എനിക്ക് വന്ന സിനിമകള്‍ മറ്റൊരാള്‍ക്ക് പോകും: മനപൂര്‍വ്വം അകറ്റി നിര്‍ത്തിയ അനുഭവം വെളിപ്പെടുത്തി സിബി മലയില്‍

എന്റെ ഒരു മാനസിക അവസ്ഥ അങ്ങനെ ആയിരുന്നു

ഒരു കാലത്ത് സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട അനുഭവം ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ സിബി മലയില്‍. 84- ല്‍ തനിക്ക് ചെയ്യാനായി വന്ന സിനിമകള്‍ മറ്റൊരു സംവിധായകനിലേക്ക് പോയിട്ടുണ്ടെന്നും തന്നെ മനപൂര്‍വ്വം ഫീല്‍ഡില്‍ നിന്ന് ഒഴിവാക്കാനുള്ള ചരട് വലി ആ സമയത്ത് സിനിമ ലോകത്ത് ഉണ്ടായിരുന്നുവെന്നും സിബി മലയില്‍ പങ്കുവയ്ക്കുന്നു.

“സിനിമയില്‍ നിന്ന് തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ട്. ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എന്നെ പൂര്‍ണ്ണമായി സിനിമയില്‍ നിന്ന് ഒഴിവാക്കിയ ഒരു ഘട്ടമുണ്ടായിരുന്നു.ഞാന്‍ അത് മനസ്സിലാക്കി പലരും വന്നു അത് ഏറ്റു പറഞ്ഞിട്ടുണ്ട്. 84-ല്‍ ഞാന്‍ സംഘടന ഭാരവാഹിയായി ഇരിക്കുമ്പോള്‍ ഉണ്ടായ വലിയ ഒരു പ്രശ്നം ഉണ്ട്. ആ സമയം എന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. ഞാന്‍ ചെയ്യേണ്ട സിനിമകള്‍ എന്നില്‍ നിന്ന് മാറി പോയിട്ടുണ്ട്. ഒരു നിര്‍മ്മാതാവ് വിളിച്ചിട്ട് സിനിമ ചെയ്യാമെന്ന് പറയുകയും രണ്ടു ദിവസം കഴിഞ്ഞിട്ട് അത് വേറെ ഒരു സംവിധായകന്‍ ചെയ്യുന്ന വാര്‍ത്ത അറിയുകയും ചെയ്തു. പക്ഷെ അതൊന്നും എന്നെ വേദനിപ്പിച്ചിട്ടില്ല. എന്റെ ഒരു മാനസിക അവസ്ഥ അങ്ങനെ ആയിരുന്നു . ഒരു പക്ഷെ എല്ലാര്‍ക്കും അത് അങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്ന് വരില്ല. ഒരു പക്ഷെ ഞാന്‍ കാണുന്ന കാഴ്ചപാടിന്റെ രീതി കൊണ്ടായിരിക്കാം”. സിബി മലയില്‍ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button