
തന്റെ നൃത്ത വീഡിയോ ആരാധകരുമായി പങ്കുവച്ച് നടിയും നര്‍ത്തകിയുമായ ശാലു മേനോന്. രാമായണമാസവുമായി ബന്ധപ്പെട്ടുള്ള ‘സീതാരാഘവീയം’ എന്ന തന്റെ നൃത്തശില്‍പ്പത്തിന്റെ ആദ്യഭാഗമാണ് ശാലു ഇന്‍സ്റ്റാഗ്രാം വഴിയും ഫേസ്ബുക്ക് വഴിയും പങ്കുവച്ചിരിക്കുന്നത്.
ഇന്ന് ‘ഈ രാമായണ മാസത്തില്‍ ഞാന്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു’ എന്നും ശാലു മേനോന് തന്റെ പോസ്റ്റില്‍ പറയുന്നു. ശാലു തന്നെയാണ് നൃത്തത്തിന്റെ കൊറിയോഗ്രാഫിയും കൈകാര്യം ചെയ്തിരിക്കുന്നത്.
ഇടവേളക്ക് ശേഷം ശാലു മേനോന് ‘കറുത്ത മുത്ത്’ എന്ന സീരിയലില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഭിനയരംഗത്തേക്കുള്ള തന്റെ തിരിച്ചുവരവ് നടത്തിയത്. പിന്നീടും സീരിയലുകളില്‍ വേഷമിട്ട ശാലു നിരവധി നൃത്ത വിദ്യാലയങ്ങളും നടത്തുന്നു.
Post Your Comments