
മലയാളത്തിന്റെ പ്രിയനടിയാണ് റീനു മാത്യൂസ്. സൂപ്പർതാരം മമ്മൂട്ടിയുടെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച റീനു മാത്യൂസിന് 52 വയസോ? എന്ന അമ്പരപ്പിലാണ് ആരാധാകര്‍. എന്തു സംശയവും നിമിഷനേരം കൊണ്ടു തീർക്കുന്ന ‘ഗൂഗിൾ’ ആണ് റീനു മാത്യൂസിന് പ്രായം 52 എന്ന് കൊടുക്കുന്നത്.
റീനു മാത്യൂസ് ഇനി ഫീമെയിൽ മമ്മൂട്ടി ആണോ എന്ന രസകരമായ മീമുകൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. ഇതിനെ കുറിച്ചു ചോദിച്ചപ്പോള്‍ താരസുന്ദരിയുടെ മറുപടി പുഞ്ചിരി മാത്രം. ”രണ്ടു വർഷമായി ഗൂഗിൾ ജി 52ൽ സ്റ്റക്ക് ആണ്” എന്നായിരുന്നു ഇക്കാര്യം ചൂണ്ടിക്കാട്ടിയ ആരാധകരോട് റീനു പറയുന്നത്.
താരത്തിന്റെ പേര് ഗൂഗിളിൽ തിരയുമ്പോള്‍ വിക്കിപീഡിയ പേജിൽ വയസ് പരാമർശിച്ചിട്ടില്ലെങ്കിലും ഗൂഗിൾ ചെയ്യുമ്പോൾ വരുന്ന വിവരങ്ങളിൽ റീനുവിന്റെ പ്രായം കാണിക്കുന്നത് 52 എന്നാണ്. ഇൻസ്റ്റഗ്രാമിൽ ഇക്കാര്യം താരത്തിന്റെ പോസ്റ്റുകൾക്ക് താഴെ കമന്റായി ആരാധകർ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഗൂഗിൾ പറയുന്ന വിവരം തെറ്റാണെന്നു പറഞ്ഞ റീനു തന്റെ പ്രായം അതിനും ഒരുപാട് താഴെയാണ് എന്നും വ്യക്തമാക്കി. എന്നാൽ, കൃത്യമായ പ്രായം വെളിപ്പെടുത്തിയിട്ടില്ല.
Post Your Comments