
അഭിനയം, നിര്‍മാണം, സംവിധാനം തുടങ്ങി മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുകയാണ് യുവനടന്‍ പൃഥ്വിരാജ്. പരിപൂര്‍ണ്ണ പിന്തുണയുമായി ഭാര്യ സുപ്രിയ കൂടെയുണ്ട്. ഇന്ന് സുപ്രിയയുടെ ജന്മദിനമാണ്. തന്റെ നല്ലപാതിക്ക് ആശംസകള്‍ നേരുകയാണ് പൃഥ്വി.
“എന്റെ പങ്കാളിക്ക് സന്തോഷം നിറഞ്ഞ ജന്മദിനം. നീ കൂടെയുള്ളപ്പോള്‍ എനിക്ക് ഒരു പ്രശ്നവും വലുതല്ല,” പൃഥ്വി സമൂഹമാധ്യമത്തില്‍ കുറിച്ചു.
മരുമകള്‍ക്ക് ആശംസകളുമായി മല്ലിക സുകുമാരനും എത്തി. “ജന്മദിനാശംസകള്‍ മോളു. ദൈവം അനുഗ്രഹിക്കട്ടെ,” എന്നാണ് മല്ലിക കുറിച്ചത്.
https://www.instagram.com/p/CDR9N6igR0M/?utm_source=ig_embed
Post Your Comments