തന്റെ വളര്‍ത്തുനായ വീരനെ കാണാനില്ലെന്ന് നടന് അക്ഷയ് രാധാകൃഷ്ണന്. കണ്ടെത്തുന്നവര്‍ക്ക് 20000 രൂപ പ്രതിഫലം പ്രഖ്യാപിച്ചാണ് താരത്തിന്റെ പോസ്റ്റ്. ഇന്നലെ മുതലാണ് കാണാതായത്. നായയുടെ ഫോട്ടോയും അടയാളങ്ങളും വെച്ച് തയ്യാറാക്കിയ പോസ്റ്റാണ് അക്ഷയ് സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്തിരിക്കുന്നത്.
വീരനെ ”ഇന്നലെ മുതല്‍ കാണ്മാനില്ല. സ്ഥലം ആലുവ, ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത്. എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കുക. അടയാളം-വലത്തെ ചെവി വളഞ്ഞു ഇരിക്കുന്നു. ബെല്‍റ്റ്, ചെയിന്‍ എന്നിവ ധരിച്ചിട്ടില്ല” എന്നുമാണ് അക്ഷയ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ഫോണ്‍ നമ്പറും പോസ്റ്റിനൊപ്പം രേഖപ്പെടുത്തിയിട്ടുണ്ട്.
വൻ ഹിറ്റായ ’18ാം പടി’ സിനിമയില്‍ അയ്യപ്പന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ താരമാണ് അക്ഷയ്. ഒരു പരിപാടിക്കിടെ അക്ഷയ്ക്കൊപ്പം വീരനും സ്റ്റേജില്‍ കയറിയത് വാര്‍ത്തയായിരുന്നു. ‘വെള്ളേപ്പം’ ആണ് അക്ഷയ്യുടെ ഏറ്റവും പുതിയ സിനിമ.
Post Your Comments