തനിക്ക് വലിയ ഹിറ്റുകള്‍ സമ്മാനിച്ചത് മലയാള സിനിമ ആണെന്നും തമിഴില്‍ അഭിനയിച്ചതെല്ലാം പരാജയ സിനിമകള്‍ ആയിരുന്നുവെന്നും നടി ശോഭന, സിനിമയില്‍ വരുമ്പോള്‍ താന്‍ ഒരു സിനിമാ പാരമ്പര്യത്തില്‍പ്പെട്ട കുടുംബത്തില്‍ നിന്ന് വന്ന കുട്ടിയാണ് എന്ന ചിന്ത ഇല്ലായിരുന്നുവെന്നും പക്ഷേ അത് സിനിമയില്‍ തനിക്ക് ഹെല്‍പ്പ് ചെയ്തെന്നും തുറന്നു പറയുകയാണ് ശോഭന. തമിഴില്‍ പോയി ഷൈന്‍ ചെയ്യണം എന്ന ആഗ്രഹം ഒരിക്കലും ഉണ്ടായിട്ടില്ലെന്നും മലയാളം നല്‍കിയ കംഫര്‍ട്ട് മറ്റൊരിടത്തും ഇല്ലായിരുന്നുവെന്നും പൂര്‍വ്വകാല ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് ശോഭന പറയുന്നു.
ശോഭനയുടെ വാക്കുകള്‍
“എന്റെ കുടുംബത്തില്‍ സിനിമാക്കാര്‍ ഉണ്ടെന്ന വിചാരം ഒന്നും എനിക്ക് ആ പ്രായത്തില്‍ ഇല്ലായിരുന്നു. ആ സമയത്ത് എനിക്കതൊരു ഹെല്‍പ്പ് ആയിരുന്നു. മലയാളത്തില്‍ ഞാന്‍ ചെയ്ത സിനിമകള്‍ ഒക്കെ ഹിറ്റായി പക്ഷെ തമിഴില്‍ ഞാന്‍ ചെയ്ത സിനിമകള്‍ അങ്ങനെ ഓടിയിട്ടില്ല. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് ചെയ്യുമ്പോള്‍ തമിഴില്‍ എല്ലാം തന്നെ പരാജയപ്പെട്ടു. ഞാന്‍ മലയാളത്തില്‍ കംഫര്‍ട്ട് ആയിരുന്നു. അപ്പോള്‍ തമിഴില്‍ തന്നെ ഷൈന്‍ ചെയ്യണം എനിക്ക് ഇത്ര ടാലന്റ് ഉണ്ട് എന്നൊന്നും ചിന്തിച്ചിട്ടില്ല. ഞാന്‍ മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്തതില്‍ ഹാപ്പിയാണ്. ശോഭന പറയുന്നു”.
Post Your Comments