മലയാളത്തിലെ യുവസംവിധായകന് ലിജോ ജോസ് പെല്ലിശേരിയുടെ പ്രിയ നടന്മാരില് ഒരാളാണ് കഴിഞ്ഞ ദിവസം അന്തരിച്ച നടന് അനില്‍ മുരളി. ആദ്യ സിനിമ നായകന്‍മുതല്‍ തുടര്‍ച്ചയായി നാലു ചിത്രത്തില്‍ അനില്‍ മുരളി ലിജോയ്ക്കൊപ്പം ഉണ്ടായിരുന്നു.
ഇരുനൂറിലേറെ ചിത്രത്തില്‍ വേഷമിട്ടെങ്കിലും അനില്‍ ഏറെ ഇഷ്ടപ്പെട്ട സ്വന്തം പ്രകടനം ആമേനിലെ ഡേവിസും സിറ്റി ഓഫ് ഗോഡിലെ പൊടിയാടി സോമനുമായിരുന്നു. “ആദ്യ സിനിമ നായകന്‍മുതല്‍ അല്ല, അതിനുമുമ്ബേ ഞങ്ങള്‍ക്ക് പരിചയമുണ്ട്. തമാശ പറയുന്ന പൊട്ടിച്ചിരിക്കുന്ന സന്തോഷവാനായ നന്മയുള്ള മനുഷ്യനെയാണ് ഞാന്‍ അദ്ദേഹത്തില്‍ കണ്ടത്. അത്തരം കഥാപാത്രങ്ങള്‍ വരുമ്ബോള്‍ ഞാന്‍ വിശ്വാസപൂര്‍വം അവ അദ്ദേഹത്തിന് കൈമാറും’–- ലിജോ പറഞ്ഞു.
“വില്ലന്‍ കഥാപാത്രങ്ങള്‍ക്കുവേണ്ടിമാത്രം സൃഷ്ടിക്കപ്പെട്ട നടനായി ഏറെക്കാലം അദ്ദേഹം മാറി. ഒരാളുടെ സഹജമായ ഭാവങ്ങളുമായി പൊരുത്തമുള്ള വേഷങ്ങള്‍ നല്കി, ആ തനിമയെ പകര്‍ത്തുകയാണ് എന്റെ സമീപനം. എന്റെ ഏഴു സിനിമയാണ് ഇതുവരെ പുറത്തുവന്നത്. അതില്‍ നാലിലും അദ്ദേഹം ഒപ്പമുണ്ടായിരുന്നു. സിനിമയ്ക്ക് അപ്പുറത്തുള്ള സൗഹൃദം കാത്തു. ദിവസങ്ങള്ക്കുമുമ്ബും വിളിച്ചിരുന്നു. കുറച്ച് സംസാരിച്ച് ചിരിച്ച് ഫോണ്‍വച്ചു’–- ലിജോ പറയുന്നു
Post Your Comments