സിഐഎയിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി എത്തിയ നടി കാര്‍ത്തിക മുരളീധരന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ലോക്ക്ഡൗണിലെ തന്റെ ജീവിതത്തെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് താരം. വീടിനുള്ളില്‍ നിന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കൊപ്പമാണ് താരത്തിന്റെ പോസ്റ്റ്.
വീട്ടിലെ ഇഷ്ടപ്പെട്ട സ്ഥലത്തേക്കുറിച്ചാണ് താരത്തിന്റെ ആദ്യത്തെ പോസ്റ്റ്. അമ്മയുടെ ഗാര്‍ഡനാണ് തനിക്ക് ഏറ്റവും ഇഷ്ടഇടമെന്നും തന്റെ മുറിക്ക് രണ്ടാം സ്ഥാനമാണെന്നും കാര്‍ത്തിക പറയുന്നു. കൂടാതെ ടെറസ് ഉപയോഗിക്കാന്‍ സൗകര്യമുള്ള സുഹൃത്തുക്കളോടുള്ള കുശുമ്ബും താരം മറച്ചുവെക്കുന്നില്ല. തന്റെ ആകാശവും ഉറ്റസുഹൃത്തിനേയും മിസ് ചെയ്യുന്നുവെന്നും കാര്‍ത്തിക കുറിച്ചു.
2022വരെ ആഴ്ചയില്‍ 7 തവണ വീതം കപ്പയും മീനും തനിക്ക് കഴിക്കാനാവുമെന്നും സന്തോഷം മാത്രമൊള്ളൂവെന്നും കാര്‍ത്തിക പറയുന്നു. കൂടാതെ ഐബ്രോയും അപ്പര്‍ലിപ്സും സ്വന്തമായി ചെയ്യാന്‍ പഠിച്ചുവെന്നും ദോശ ചുടാന്‍ പഠിച്ചെന്നും കാര്‍ത്തിക കുറിക്കുന്നു
https://www.instagram.com/p/CDL00IIhnNw/?utm_source=ig_embed
Post Your Comments