മലയാളത്തില്‍ തുടരെ തുടരെ സിനിമകള്‍ ചെയ്യുമ്പോള്‍ തനിക്ക് ഒരിക്കലും ടിപ്പിക്കല്‍ ജയറാം ശൈലിയില്‍ നിന്ന് പുറത്തു കടക്കണമെന്ന് തോന്നിയിട്ടില്ലെന്നും മീശ പിരിച്ചു വച്ച് ‘മോനെ ദിനേശാ’ എന്ന വിളിയോടെ അന്ന് വന്നിട്ട് ഒരു കാര്യവും ഉണ്ടായിരുന്നില്ലെന്നും അതിനൊക്കെയുള്ള ആളുകള്‍ ഇവിടെ ഉണ്ടായത് കൊണ്ട് എന്നും സാധാരണക്കാരന്റെ വേഷങ്ങള്‍ ചെയ്യനാണ് താന്‍ ആഗ്രഹിച്ചതെന്നും ജയറാം പറയുന്നു. പണ്ടത്തെപ്പോലെ ഉണങ്ങി മെലിഞ്ഞിരുന്നാല്‍ തനിക്ക് ഒരിക്കലും നല്ല വേഷങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന വിശ്വാസം ഇല്ലെന്നും തന്റെ ഗെറ്റപ്പിലെ മാറ്റമാണ് മലയാള സിനിമയിലെ തെറ്റില്ലാത്ത നടനായി തന്നെ അടയാളപ്പെടുത്തിയതെന്നും ജയറാം പറയുന്നു.
“പണ്ടത്തെപ്പോലെ ഉണങ്ങി മെലിഞ്ഞു ഇരുന്നാല്‍ ഒന്നും എനിക്ക് നല്ല കഥാപാത്രം ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. എന്‍റെ ഇരുപത്തിമൂന്നാം വയസ്സിലാണ് ഞാന്‍ ആദ്യമായി നായകനായി അഭിനയിക്കുന്നത്. ടിപ്പിക്കല്‍ ജയറാം ഫിലിമില്‍ നിന്ന് ഒരു മോചനം ഞാന്‍ സിനിമയില്‍ അങ്ങനെ ആഗ്രഹിച്ചിട്ടില്ല. കാരണം ആളുകള്‍ പ്രതീക്ഷിക്കുന്നത് നമ്മള്‍ കൊടുക്കണം. അല്ലാതെ ഞാന്‍ ഒരു സുപ്രഭാതത്തില്‍ മീശയും പിരിച്ച് വച്ച് ‘മോനെ ദിനേശാ’ എന്ന് വിളിച്ചു വന്നാല്‍ എന്താകും. അത് കാണിക്കാന്‍ ആയിട്ട് ഒരാള്‍ ഉണ്ടല്ലോ. ഇവിടെ ഞാന്‍ വളരെ തന്മയത്വത്തോടെയുള്ള സാധാരണക്കാരന്റെ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതാണ് പ്രേക്ഷകര്‍ക്ക് ഇഷ്ടം”. ജയറാം പറയുന്നു
Post Your Comments