ലോക സൗഹൃദ ദിനത്തില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളുടെ ചിത്രം പങ്കുവെച്ച് നടി അനുശ്രീ. തെറ്റ് ചെയ്താല്‍ ശാസിക്കുകയും വിഷം വരുമ്പോള്‍ കൂടെ നില്‍ക്കുന്നതിനും ഒരു ഫോണ്‍ കോള്‍ അകലെ നിങ്ങള്‍ ഉണ്ട് എന്ന വിശ്വാസം തന്നതിനും ഒരുപാട് നന്ദിയുണ്ടെന്ന് അനുശ്രീ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പക്ഷേ, താരത്തിന് ജന്മദിനാശംസകള്‍ അറിയിച്ചും ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഗൂഗിളില്‍ ജൂലൈ 30 ആണ് അനുശ്രീയുടെ ജന്മദിനം. ഇതോടെയാണ് ആരാധകര്‍ താരത്തിന് ആശംസകളുമായി എത്തിയത്. എന്നാല്‍ തന്റെ ജന്മദിനം ഒക്ടോബര്‍ 24-ന് ആണെന്നും അനുശ്രീ പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം…….
എന്റെ ജീവിതത്തിൽ ഉള്ള ചില rare piece കൾക്ക് ഞാൻ ഇന്ന് നന്ദി പറയുകയാണ്..എന്നെ judge ചെയ്യാതെ കേൾക്കുന്നതിനും..ഞാനെങ്ങാനം തെറ്റ് ചെയ്താൽ നല്ല പച്ചക്ക് തെറി വിളിക്കുന്നതിനും..ജീവിതത്തിൽ വിഷമങ്ങൾ വന്നപ്പോൾ കൂടെ നിന്നതിനും …ഇപ്പോഴും ഒന്നും പ്രതീക്ഷിക്കാതെ കൂടെ നിന്നു ഒരുപാട് സ്നേഹിക്കുന്നതിനും..ഒരുപക്ഷേ കണ്മുന്നിൽ ഇല്ലെങ്കിൽ പോലും ഒരു ph call അകലെ നിങ്ങൾ ഉണ്ട് എന്ന വിശ്വാസം തന്നതിനും ഒരുപാട് നന്ദി…Happy Friendship Day
Post Your Comments