മലബാര്‍ കലാപവും വാരികുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതവും പ്രമേയമാക്കി അലി അക്ബര്‍ പ്രഖ്യാപിച്ച ചിത്രമാണ് ‘1921’. ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിനായി ക്രൗഡ് ഫണ്ടിങ് വഴി 72 ലക്ഷത്തിലധികം രൂപ ലഭിച്ചതായി അലി അക്ബര്‍. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. ഫായിസിന്റെ പ്രശസ്ത വാചകത്തിന്റെ രൂപത്തിലാണ് സംവിധായകന്റെ പ്രതികരണം.
“ചെലര്ത് പെട്ടെന്ന് ശരിയാവും, ചെയലര്ത് പെട്ടന്ന് ശരിയാവൂല്ല, ഇമ്മളത് പെട്ടെന്ന് ശരിയായില്ലെങ്കില്‍ ഇമ്മക്ക് കൊയപ്പം ഇല്ല, ചെലോര്‍ക്കാണ് കൊയപ്പം. ഇങ്ങള് ബിചാരിച്ചാ പെട്ടെന്ന് ശരിയാവും നന്ദി. 72,06,842.” എന്നാണ് അലി അക്ബര്‍ കുറിച്ചത്.
https://www.facebook.com/aliakbardirector/posts/10224577836499764
പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു ‘വാരിയംകുന്നന്’ ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥ രചിച്ച് ഒരുക്കുന്ന ദ് ഗ്രേറ്റ് വാരിയംകുന്നന്, പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദ് വാരിയംകുന്നന് തുടങ്ങിയ ചിത്രങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു.
Post Your Comments