CinemaGeneralMollywoodNEWS

ശബരിമലയിലെ ഉണ്ണിയപ്പം കഴിക്കാന്‍ വേണ്ടി ഞാന്‍ ഷോട്ട് തെറ്റിച്ചു: ഷീല മനസ്സ് തുറക്കുന്നു

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'മനസ്സിനക്കരെ' എന്ന സിനിമയിലെ അതിലെ ആദ്യത്തെ ഷോട്ട് കെപിഎസി ലളിത എനിക്ക് ഉണ്ണിയപ്പം തരുന്നതായിട്ടാണ്

തന്റെ സിനിമയിലെ ആദ്യ ഘട്ടത്തിലെ അവസാന മൊമന്‍റ്സും, തിരികെയുള്ള രണ്ടാം വരവിന്റെ ആദ്യ നിമിഷവും ശബരിമലയിലെ ഉണ്ണിയപ്പവുമായി ബന്ധപ്പെട്ട വിസ്മയകരമായ ഒരു അനുഭവമാണെന്ന് തുറന്നു പറയുകയാണ് നടി ഷീല. ശബരിമല ഉണ്ണിയപ്പം കഴിക്കാന്‍ വേണ്ടി താന്‍ ഷോട്ട് തെറ്റിച്ച് തെറ്റിച്ച് വീണ്ടും അത് ആവശ്യപ്പെട്ടുവെന്ന് പഴയകാല അനുഭവം പറഞ്ഞു കൊണ്ട് ഷീല പങ്കുവയ്ക്കുന്നു.

“പതിനെട്ട് കൊല്ലം ഞാന്‍ അഭിനയിക്കാതെ ഇരുന്നു. അപ്പോള്‍ ഈ പതിനെട്ട് കൊല്ലത്തെ ഗ്യാപ് ഉണ്ടല്ലോ അത് എഡിറ്റ്‌ ചെയ്തു ഒന്നിച്ച് ആക്കി. അങ്ങനെ ഒരു തോന്നല്‍ ഇല്ലാതിരിക്കാന്‍. ഞാന്‍ സെറ്റില്‍ പോകും അഭിനയിക്കുന്നു എന്ന രീതി ആക്കി. ഞാന്‍ എന്റെ കരിയറിന്റെ ആദ്യ ഘട്ടത്തിലെ അവസാന സമയത്ത് ഒരു സിനിമ ചെയ്തു. അതിന്റെ അവസാനം ഞാന്‍ ഉണ്ണിയപ്പം കഴിക്കുന്ന ഒരു സീനാണ്. ഉണ്ണിയപ്പം എനിക്ക് വലിയ ഇഷ്ടമാണ്. ശബരി മലയില്‍ നിന്ന് കൊണ്ട് വന്ന ഉണ്ണിയപ്പമായിരുന്നു. ആദ്യം ഒരെണ്ണം കഴിച്ചു പിന്നെ ഷോട്ട് തെറ്റിച്ച് തെറ്റിച്ച് രണ്ട് മൂന്ന് എണ്ണം കൂടി കഴിച്ചു അതാണ് ആ ലാസ്റ്റ് ഷോട്ട് ആ പടത്തിലെ. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന സിനിമയിലെ അതിലെ ആദ്യത്തെ ഷോട്ട് കെപിഎസി ലളിത എനിക്ക് ഉണ്ണിയപ്പം തരുന്നതായിട്ടാണ്. അതും ശബരിമല ഉണ്ണിയപ്പം ആയിരുന്നു എന്നത് എനിക്ക് ശരിക്കും വിസ്മയമായിരുന്നു” ഷീല പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button