GeneralLatest NewsMollywood

ആഴ്ച്ചയിൽ രണ്ടു തവണ ഡയാലിസിസ്; സഹായത്തിനുണ്ടായ അനിയൻ ഐസിയുവിൽ, ആശുപത്രി ചെലവ് പോലും നേരിടാനാകാതെ നടി അംബിക റാവു

സഹോദരൻ അജി സ്ട്രോക്ക് വന്ന് ആശുപത്രിയിലായതോടെ തുടർചികിത്സയ്ക്കുള്ള വഴി പോലുമില്ലാതെ പ്രതിസന്ധിയിലാണ് അംബികയും കുടുംബവും.

മലയാള സിനിമയില്‍ സഹതാരമായി തിളങ്ങിയ നടിയാണ് അംബിക റാവു. ദീർഘ നാളുകളായി കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണ്. എന്നാല്‍ ഇപ്പോള്‍ ദുരിതത്തിലാണ് ഈ താരം. കിഡ്നി തകരാര്‍ ആയതോടെ ആഴ്ച്ചയിൽ രണ്ടു തവണ ഡയാലിസിസിന് വിധേയയാകേണ്ടതുണ്ട്. ഈ ദുരിതത്തില്‍ മറ്റൊരു തിരിച്ചടികൂടി വന്നിരിക്കുകയാണ്. എല്ലാ സഹായങ്ങളുമായി കൂടെ നിന്നിരുന്ന സഹോദരൻ അജി സ്ട്രോക്ക് വന്ന് ആശുപത്രിയിലായതോടെ തുടർചികിത്സയ്ക്കുള്ള വഴി പോലുമില്ലാതെ പ്രതിസന്ധിയിലാണ് അംബികയും കുടുംബവും.

ഫെഫ്കയും സിനിമാ രം​ഗത്തു നിന്നുള്ളവരും പലരും സഹായങ്ങൾ ചെയ്തു തന്നിരുന്നുവെന്നും ആ സഹായങ്ങൾ കൊണ്ട് തന്നെയാണ് മുന്നോട്ട് പോയിരുന്നതെന്നും പറഞ്ഞ താരം പക്ഷേ അതിനും പരിമിതികളില്ലേ എന്ന് ചോദിക്കുന്നു.

സൗഹൃദങ്ങളുടെയും ബന്ധുക്കളുടെയും പിന്തുണയിൽ ആണ് ഇപ്പോൾ ജീവിതം മുന്നോട്ടുപോകുന്നത്. തൃശ്ശൂരെ വീട്ടിൽ നിന്നും ഹോസ്പിറ്റലിൽ പോകുവാനും മറ്റു സഹായങ്ങൾക്കായും കൂടെയുണ്ടായിരുന്നത് സഹോദരൻ അജി ആയിരുന്നു. ഇപ്പോള്‍ അജിയും സ്‌ട്രോക്ക് വന്ന് ഒരു വശം തളർന്ന് കിടപ്പിലായി അതോടെ ആശുപത്രി ചെലവ് പോലും നേരിടാനാകാതെ അത്യന്തം പ്രതിസന്ധിയിൽ ആണ് അംബിക റാവു. തൃശൂർ നിന്നുള്ള സൗഹൃദ കൂട്ടായ്മയാണ് അംബികയുടെയും സഹോദരന്റെയും ചികിത്സയ്ക്ക് എല്ലാ സഹായവുമായി മുന്നിലുണ്ട്. സംവിധായകരായ ലാൽജോസ്, അനൂപ് കണ്ണൻ, നടന്മാരായ സാദിഖ്, ഇർഷാദ് എന്നിവരും ഈ കൂട്ടായ്മയിൽ ഉൾപ്പെടുന്നു.

കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയില്‍ ബേബി മോളുടെ അമ്മയായി മലയാളികൾക്ക് പരിചിതമായ നടിയാണ് അംബിക. മീശ മാധവന്‍, അനുരാഗ കരിക്കിൻ വെള്ളം, വൈറസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച അംബിക തൊമ്മനും മക്കളും, സാൾട് ആൻഡ് പെപ്പർ, രാജമാണിക്യം, വെള്ളിനക്ഷത്രം തുടങ്ങിയ സിനിമകളിൽ സഹസംവിധായികയായും പ്രവർത്തിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button