GeneralLatest NewsMollywood

മൈലാഞ്ചിയിട്ട്, ഒപ്പന കളിച്ച്‌ പെരുന്നാള്‍ ആഘോഷിച്ച് നടി അനു സിത്താര

മിശ്ര വിവാഹിതരാണ് അനുവിന്റെ അച്ഛന്‍ അബ്ദുള്‍ സലാമും അമ്മ രേണുകയും

കുടുംബത്തിനൊപ്പം പെരുന്നാള്‍ ആഘോഷിക്കുകയാണ് നടി അനു സിത്താര. സഹോദരി അനു സോനാരയ്ക്കും പിതാവ് അബ്ദുള്‍ സലാമിന്റെ ഉമ്മ റുഖിയയ്ക്കുമൊപ്പം മൈലാഞ്ചിയിട്ടും ഒപ്പന കളിച്ചും പാട്ടുപാടിയും ആഘോഷിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് താരം.

അനു സോനാരയുടെ പാട്ടിനൊപ്പമാണ് വിഡിയോ. ​ഗ്രാമഫോണ്‍ എന്ന ചിത്രത്തിലെ എന്തേ ഇന്നും വന്നീല എന്ന ​ഗാനം മനോഹരമായാണ് അനു സോനാര പാടുന്നത്. അതിനിടയില്‍ മുത്തശ്ശി അനുസിത്താരയുടെ കയ്യില്‍ മൈലാഞ്ചി തേക്കുന്നുണ്ട്.

നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. നടന്‍ ആദില്‍, ​ഗായിക സിത്താര കൃഷ്ണകുമാര്‍, സരിത ജയസൂര്യ എന്നിവര്‍ ആശംസ അറിയിച്ചു. മിശ്ര വിവാഹിതരാണ് അനുവിന്റെ അച്ഛന്‍ അബ്ദുള്‍ സലാമും അമ്മ രേണുകയും

shortlink

Related Articles

Post Your Comments


Back to top button