കാട്ടുകൊള്ളക്കാരൻ വീരപ്പന്റെ ജീവിതവും ഏറ്റുമുട്ടല്‍ കൊലപാതകവും വെബ് സീരീസ് രൂപത്തില്‍ എത്താന്‍ ഒരുങ്ങുന്നു. ഐ.പി.എസ് ഓഫീസര്‍ വിജയകുമാര്‍ എഴുതിയ ‘Chasing The Brigand’ എന്ന പുസ്തകത്തിനെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ് ആണ് വെബ് സീരീസ് ഒരുക്കുക.
പോലീസുകാർക്ക് സ്ഥിരം തലവേദനയായിരുന്ന വീരപ്പനെ പിടിക്കുന്നതിനു വേണ്ടിയുള്ള സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന് നേതൃത്വം നല്‍കിയത് ഐപിഎസ് ഓഫീസറായ വിജയകുമാറായിരുന്നു. ഈ ഓപ്പറേഷനെ കുറിച്ചാണ് അദ്ദേഹം ബുക്കില്‍ വിവരിച്ചിരിക്കുന്നത്.
എന്നാൽ പുസ്തകത്തെ അധികരിച്ചോ, കഥാപാത്രങ്ങളോ, ആഖ്യാനമോ പശ്ചാത്തലമാക്കി സിനിമ, സീരീസ് എന്നിവ പുറത്തിറക്കിയാല്‍ നിയമപരമായി നേരിടുമെന്നും മുഴുവന്‍ അവകാശവും തങ്ങള്‍ക്കായിരിക്കുമെന്നും ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ് പത്ര കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments