BollywoodGeneralLatest News

പ്രണയരംഗം ഭാര്യ ഗൌരി കാണുകയാണെങ്കില്‍ പ്രതികരണം എങ്ങനെയായിരിക്കും? കിടിലം മറുപടിയുമായി ഷാരുഖ് ഖാന്‍

സൂപ്പര്‍താരത്തിന്റെ അപ്രതീക്ഷിതമായിട്ടുള്ള മറുപടിയെ ഏറ്റെടുക്കുകയാണ് ആരാധകര്‍

ബോളിവുഡ് സിനിമയിലെ കിംഗ്‌ഖാന്‍ ഷാരുഖ് പ്രണയ രംഗങ്ങളിലൂടെ ആരാധക പ്രീതി നേടിയ താരമാണ്. കപില്‍ ശര്‍മ്മ നയിക്കുന്ന ഒരു പരിപാടിയില്‍ ഷാരുഖ് പറഞ്ഞ വാക്കുകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഷാരുഖ് ഖാന്‍ വളരെയധികം റൊമാന്റിക് ആയി ഒരു രംഗത്തില്‍ അഭിനയിച്ച്‌ കൊണ്ടിരിക്കുന്ന സമയത്ത് ഭാര്യയായ ഗൗരി ഖാന്‍ ഇത് കണ്ട് വന്നാല്‍ എന്തായിരിക്കും അവരുടെ പ്രതികരണം എന്നായിരുന്നു അവതാരകന്റെ ചോദ്യം.

”നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. എന്നാല്‍ ഇങ്ങനെ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന് അറിയാവുന്നത് കൊണ്ട് ഇതുപോലെയുള്ള രംഗങ്ങളൊന്നും ഞാന്‍ നാട്ടില്‍ നിന്നും അഭിനയിക്കാറില്ല. തന്റെ സിനിമകളിലെ റൊമാന്റിക് രംഗങ്ങളെല്ലാം തന്നെ വിദേശത്താണ് ചിത്രീകരിക്കുന്നത്.” എന്നായിരുന്നു ഷാരുഖിന്റെ മറുപടി.

”കൂടാതെ വീട്ടില്‍ നിന്നതിന് ശേഷം ഞാന്‍ വേഗം സ്വിറ്റ്‌സര്‍ലെന്‍ഡിലേക്ക് പോകും. അതിന് ശേഷം ഇന്ത്യയിലേക്ക് വരിക പോലുമില്ല. ദൂരെ ദൂരെയാണ് നില്‍ക്കുക” എന്നും താരം പറയുന്നു. സൂപ്പര്‍താരത്തിന്റെ അപ്രതീക്ഷിതമായിട്ടുള്ള മറുപടിയെ ഏറ്റെടുക്കുകയാണ് ആരാധകര്‍

shortlink

Related Articles

Post Your Comments


Back to top button