CinemaGeneralLatest NewsNEWSTollywood

പ്രശസ്ത സംവിധായകന്‍ രാജമൗലിക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ്

രോഗമുക്തി നേടിയാല്‍ പ്ലാസ്മ ദാനം ചെയ്യുമെന്നും രാജമൗലി

സൂപ്പര്‍ഹിറ്റ് സംവിധായകന്‍ എസ് എസ് രാജമൗലിക്ക് കോവിഡ് സ്ഥിരീകരിച്ചു. തന്റെഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം തന്നെയാണ് വിവരം പങ്കുവച്ചത്. തനിക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ് പോസിറ്റീവാണെന്ന് അദേഹം അറിയിച്ചു. രോഗമുക്തി നേടിയാല്‍ പ്ലാസ്മ ദാനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ ‘എനിക്കും കുടുംബാംഗങ്ങള്‍ക്കും കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ചെറിയ പനി വന്നു. പനി കുറഞ്ഞുവെങ്കിലും ഞങ്ങള്‍ ടെസ്റ്റ് ചെയ്തു. എന്നാല്‍ റിസള്‍ട്ട് വന്നപ്പോള്‍ കോവിഡ് പോസിറ്റീവാണ്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഞങ്ങള്‍ വീട്ടില്‍ ക്വാറന്റീനിൽ കഴിയുകയാണ്.

എന്നാൽ ഞങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ല. വലിയ പ്രശ്നങ്ങള്‍ ഇല്ല. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ പാലിക്കുന്നുണ്ട്. പ്ലാസ്മ ദാനം ചെയ്യാന്‍ ഞങ്ങള്‍ കാത്തു നില്‍ക്കുകയാണ്.’- അദ്ദേഹം കുറിച്ചു.

shortlink

Post Your Comments


Back to top button