GeneralLatest NewsMollywood

‘റോഡ് റോളറിന്റെ ലേലത്തെക്കുറിച്ച്‌ അറിഞ്ഞിരുന്നെങ്കില്‍ മോഹന്‍ലാല്‍ ഒടിവന്നു വാങ്ങിയേനെ, പഴയകിണ്ടിയും മൊന്തയും പൊന്നും വിലക്കു വാങ്ങുന്ന ആളാണ്’

കോഴിക്കോട്ടുകാര്‍ നല്ലയാള്‍ക്കാരായതുകൊണ്ടാണ് ചെന്നുചോദിച്ചപ്പോള്‍ തന്നെ ഈസ്റ്റ്ഹിലിലെ വീട് വിട്ടുനല്‍കിയതെന്നും മതിലിടിച്ചു പൊളിക്കാന്‍ അനുവദിച്ചതെന്നും മണിയന്‍പിള്ള

‘മൊയ്ദീനേ ആ ചെറിയേ സ്പാനറിങ്ങ് എടുത്തേ,.. ഇപ്പൊ ശരിയാക്കി തരാം’ എന്ന് കുതിരവട്ടം പപ്പു തന്റെ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ അവതരിപ്പിച്ചത് വര്‍ഷങ്ങള്‍ക്ക് ഇപ്പുറത്തും മലയാളികള്‍ ആഘോഷമായി സ്വീകരിച്ച ഡയലോഗുകളില്‍ ഓണ്‍ നാണ്. മോഹന്‍ലാലും ശ്രീനിവാസനും ശോഭനയും മണിയന്‍പിള്ള രാജുവുമെല്ലാം നിറഞ്ഞാടിയ പ്രിയദര്‍ശന്‍ ചലച്ചിത്രം ‘വെള്ളാനകളുടെ നാട്’ എന്ന ചിത്രത്തെ ജനപ്രിയമാക്കിയതില്‍ ഒരു പങ്ക് അതിലെ റോഡ്‌ റോളര്‍ക്കും ഉണ്ട്.

പിഡബ്ല്യൂഡി ഓഫിസില്‍ കിടക്കുന്ന റോഡ് റോളര്‍ സ്വന്തമാക്കാനുള്ള സി പി എന്നറിയപ്പെടുന്ന പവിത്രന്‍ കോണ്‍ട്രാക്ടറുടെ പെടാപ്പാടുകളിലൂടെ മുന്നേറിയ ഈ ചിത്രത്തിലെത് പോലെയുള്ള ഒരു റോഡ് റോളര്‍ കഴിഞ്ഞ ദിവസം ലേലത്തിന് പോയി. കോഴിക്കോട് സിവില്‍സ്റ്റേഷനുമു മുന്നില്‍‍ കിടന്ന റോഡ്റോളറാണ് രണ്ടു ലക്ഷം രൂപയ്ക്ക് എന്‍.എന്‍.സാലിഹ് ലേലത്തിനെടുത്തത്. എന്നാല്‍ ലേലത്തെക്കുറിച്ച്‌ അറിഞ്ഞിരുന്നെങ്കില്‍ മോഹന്‍ലാല്‍ ഒടിവന്നു വാങ്ങിയേനെ എന്നു പറയുകയാണ് നിര്‍മാതാവും നടനുമായ മണിയന്‍പിള്ള രാജു.

ഒരു റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിന് പഴയ സാധനങ്ങളോടുള്ള താല്‍പ്പര്യം മണിയന്‍പിള്ള രാജു പങ്കുവെച്ചത്. ” ആ റോഡ് റോളര്‍ ലേലം ചെയ്യുന്നത് മോഹന്‍ലാലറിയാത്തതു നന്നായി. പഴയകിണ്ടിയും മൊന്തയുമൊക്കെ കൊണ്ടുക്കൊടുത്താല്‍ പൊന്നുംവിലയ്ക്ക് വാങ്ങുന്നതാണ്. ലാല്‍ അറിഞ്ഞെങ്കില്‍ ഓടിവന്നു വാങ്ങിച്ചേനെ..” അദ്ദേഹം പറഞ്ഞു. കൂടാതെ ചിത്രവുമായി ബന്ധപ്പെട്ട രസകരമായ ഓര്‍മകളും അദ്ദേഹം പങ്കുവെച്ചു.

മൊയ്ദീനേ ആ ചെറിയേ സ്പാനറിങ്ങ് എടുത്തേ എന്ന ഹിറ്റ് സീനിന്റെ ഷൂട്ടിനെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചു. കുതിരവട്ടം പപ്പുവും റോഡ് റോളറുമായുള്ള സീനുകള്‍ ചിത്രീകരിക്കാനായി ആയിരം രൂപ ദിവസവാടകയ്ക്കാണ് പിഡബ്ല്യുഡിയില്‍നിന്ന് റോഡ് റോളര്‍ എടുത്തത്. കോഴിക്കോട്ടുകാര്‍ നല്ലയാള്‍ക്കാരായതുകൊണ്ടാണ് ചെന്നുചോദിച്ചപ്പോള്‍ തന്നെ ഈസ്റ്റ്ഹിലിലെ വീട് വിട്ടുനല്‍കിയതെന്നും മതിലിടിച്ചു പൊളിക്കാന്‍ അനുവദിച്ചതെന്നും മണിയന്‍പിള്ള പറഞ്ഞു. ഒറ്റ ടേക്കില്‍ ഈ രംഗം ചിത്രീകരിക്കാന്‍ രണ്ടു ക്യാമറ വച്ച്‌ഷൂട്ട് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button