”എനിക്കാ ഭ്രാന്തന്റെ കാലിലെ മുറിവാകാന്‍ കൊതിയാകുവാ, ചങ്ങലയുടെ ഒരൊറ്റക്കണ്ണിയുമായി മാത്രം ബന്ധമുള്ള ഉണങ്ങാത്ത മുറിവ്” ; സച്ചിയുടെ ഓർമ്മകളിൽ പൃഥിരാജ്

‘തൂവാനത്തുമ്പികള്‍’ ചിത്രത്തിലെ ക്ലാര എന്ന കഥാപാത്രം പറയുന്ന വാക്കുകളാണ് സന്ദേശത്തിലുള്ളത്

അന്തരിച്ച സംവിധായകന്‍ സച്ചിയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് നടന്‍ പൃഥ്വിരാജ്. സച്ചിയുമായുള്ള വാട്‌സ്ആപ്പ് സന്ദേശമാണ് പൃഥ്വി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ‘തൂവാനത്തുമ്പികള്‍’ ചിത്രത്തിലെ ക്ലാര എന്ന കഥാപാത്രം പറയുന്ന വാക്കുകളാണ് സന്ദേശത്തിലുള്ളത്.

സംവിധായകൻ സച്ചിയെ അക്ഷരാര്‍ത്ഥത്തില്‍ മിസ് ചെയ്യുന്നുവെന്നാണ് ഈ പോസ്റ്റിലൂടെ പൃഥ്വിരാജ് വ്യക്തമാക്കുന്നത്. ”എനിക്കാ ഭ്രാന്തന്റെ കാലിലെ മുറിവാകാന്‍ കൊതിയാകുവാ, ചങ്ങലയുടെ ഒരൊറ്റക്കണ്ണിയുമായി മാത്രം ബന്ധമുള്ള ഉണങ്ങാത്ത മുറിവ്” എന്ന ചിത്ര സന്ദേശവും പിന്നാലെ തംസപ്പും താരം കൊടുത്തിട്ടുണ്ട്.

Share
Leave a Comment