മലയാള സിനിമയിലെ മറ്റൊരു പ്രമുഖ നടി കൂടി വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ്. ഭാമയുടെ വിവാഹത്തിന് പിന്നാലെ നടി മിയ ജോര്‍ജ്ജിന്‍റെ വിവാഹവും ആഘോഷമാക്കാനിരിക്കുന്ന സിനിമാ ലോകത്തിന് മുന്നില്‍ മിയയും ഭാവി വരനായ അശ്വിനും ചില വിശേഷങ്ങള്‍ പങ്കിടുകയാണ്.
മിയയുടെ ഭാവി വരനായ അശ്വിന്റെ വാക്കുകള്‍
“മിയ നല്ല ക്യൂട്ടാണ്. ഡ്രൈവിംഗ്, സ്പോര്‍ട്സ്, ഇങ്ങനെ ഞങ്ങള്‍ക്ക് ചില കോമണ്‍ ഇഷ്ടങ്ങളുണ്ട്. പിന്നെ ഞാന്‍ കുക്ക് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. അവള്‍ വെറൈറ്റി ഫുഡ് കഴിക്കാനും ഞാന്‍ അധികം സംസാരിക്കുന്ന ആളല്ല. സംസാരം കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. അവള്‍ക്ക് സന്തോഷം വന്നാല്‍ എഫ്എം റേഡിയോ ഓണ്‍ ചെയ്തു വച്ചത് പോലെയാണ് പറഞ്ഞു കൊണ്ടേയിരിക്കും.
മിയയുടെ വാക്കുകള്‍ :
“അല്‍പം ഒര്‍ത്തഡോക്സ് ചിന്താഗതിയാണ് എനിക്കും ഞങ്ങളുടെ വീട്ടിലും. അപ്പു (അശ്വിന്‍) പക്ഷെ വളരെ ഫോര്‍വേര്‍ഡ് ആണ്. ഫ്രീ മൈന്‍ഡ് ആണ്. മിണ്ടി മിണ്ടി അങ്ങ് ഇരിക്കുമ്പോള്‍ ഞാന്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പ്രത്യേകതകള്‍ ഈ ആള്‍ക്ക് ഉണ്ടെന്ന് മനസ്സിലായി. സത്യം പറഞ്ഞാല്‍ മേയ് പത്തൊന്‍പത്തിനു വിവാഹ നിശ്ചയത്തിനു അശ്വിന്റെ എറണാകുളത്തെ ഫ്ലാറ്റിലേക്ക് പോകുമ്പോള്‍ ഞാന്‍ തന്നെയാണ് ഡ്രൈവ് ചെയ്തത്. അതെന്തിനാനെന്നോ കൂടെ കൊണ്ട് പോകുന്ന ഡ്രൈവര്‍ പറഞ്ഞെങ്ങാനും ഇനി മറ്റാരും അറിയണ്ട എന്ന് കരുതി. അടുത്ത കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു. കല്യാണം കഴിഞ്ഞു എന്നെ സിനിമയിലേക്ക് ഇനി വിടുമോ എന്ന് ചോദിച്ചപ്പോള്‍ അശ്വിന്റെ മറുപടി ഇതായിരുന്നു. “അതെന്തിനാണ് ഇത്രയും നാള്‍ മിയ ഇഷ്ടത്തോടെ ചെയ്ത കാര്യമല്ലേ അഭിനയം തുടരുന്നതില്‍ എന്താണ് കുഴപ്പം എന്നായിരുന്നു”, വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മിയ പങ്കുവയ്ക്കുന്നു.
എറണാകുളം സ്വദേശി ആലുംപ്പറമ്പില്‍ ജോസഫ് ഫിലിപ്പിന്റെ മകന്‍ അശ്വിനെയാണ് നടി മിയ വിവാഹം ചെയ്യുന്നത്. മേയ് മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.
Post Your Comments