മലയാളത്തില്‍ മികച്ച ക്രൈം ത്രില്ലര്‍ സിനിമകള്‍ എഴുതിയ എസ്എന്‍ സ്വാമി, സിനിമയിലെ നായകന്മാര് തന്റെ തിരക്കഥയില്‍ ഇടപെടല്‍ നടത്താറുണ്ടോ? എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ്. ഈഗോ കൊണ്ടുള്ള ഇടപെടല്‍ വലിയ പ്രശ്നമാണെന്നും പക്ഷെ ഒരു നടന് എഴുതിയ തിരക്കഥയ്ക്ക് മുകളില്‍ ബെറ്റര്‍ രീതിയില്‍ എന്തെങ്കിലും സംഭാവന തരാന്‍ കഴിഞ്ഞാല്‍ അത് ആ എഴുത്തിനെ കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുമെന്നും എസ്എന്‍ സ്വാമി പറയുന്നു, തന്റെ തിരക്കഥയില്‍ ഇടപെടാന്‍ മമ്മൂട്ടിക്ക് മാത്രമാണ് അധികം സ്വാതന്ത്ര്യം ഉള്ളതെന്നും മമ്മൂട്ടി അങ്ങനെ ചെയ്യാറുണ്ടെന്നും എസ്എന്‍ സ്വാമി തുറന്നു പറയുന്നു.
“എന്റെ തിരക്കഥയില്‍ ഒരാളും ഇടപെടരുതെന്ന നിര്‍ബന്ധ ബുദ്ധി എനിക്കില്ല. എന്റെ സിനിമയില്‍ മമ്മൂട്ടിയുടെ അത്രയും ഫ്രീ ആയി ഇടപെടുന്ന വേറെ ഒരു നടനില്ല,അത് എല്ലാ സിനിമയിലും ഒന്നുമില്ല. ചില സിനിമയില്‍ മമ്മൂട്ടിക്ക് സംഭാവന നല്കാന് കഴിയും എന്ന വിശ്വാസം ഉണ്ടെങ്കില്‍ മാത്രമേ മമ്മൂട്ടി ഇടപെടുകയുള്ളൂ. ഒരു നടന്റെ ഇടപെടല്‍ ബെറ്റര്‍ ആണെങ്കില്‍ നമ്മള് എഴുതുന്നതിനു കൂടുതല്‍ ശക്തി വരികയുള്ളൂ, ഈഗോ കൊണ്ടുള്ള ഇടപെടല്‍ ആണെങ്കില്‍ അത് പ്രശ്നമാണ്. അല്ലാത്ത പക്ഷം ഒരു തിരക്കഥയ്ക്ക് അത് ഗുണം ആണെന്നെ ഞാന്‍ പറയൂ. എപ്പോഴും ഒരു നടന്റെ ഇടപെടല്‍ കൊണ്ട് ആ സിനിമയുടെ തിരക്കഥ ശക്തമാകണമെന്നുമില്ല ചില അവസരങ്ങളില്‍ അത് ഗുണം ചെയ്യാറുണ്ട് എന്ന് മാത്രം”.
Post Your Comments