മലയാള സിനിമയിലെ എക്കാലത്തെയും പ്രതിഭാധനരായ അഭിനേതാക്കളിലൊരാളായ രാജന് പി ദേവ് വിടവാങ്ങിയിട്ട് 11 വര്‍ഷമായിരിക്കുകയാണ് . 2009 ജൂണ്‍ 29-നായിരുന്നു അദ്ദേഹം വിട വാങ്ങിയത്.
ഇന്ന് അച്ഛന്റെ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് മകൻ ജുബില്‍ രാജന് പി ദേവ്, ഞാൻ കൊള്ളുന്ന തണൽ, എന്റെ അച്ഛൻ കൊണ്ട വെയിലാണ്, ഡാഡിച്ചൻ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് 11 വർഷം. മിസ് ഹിം എ ലോട്ട് ജൂബിൽ എന്നായിരുന്നു കുറിച്ചത്.
തിരക്കുള്ള സിനിമാ നടനാകുന്നതിന് മുൻപ് നാടകരംഗത്തു നിന്നുമാണ് രാജൻ പി ദേവ് എത്തിയത്. കാട്ടുകുതിര എന്ന നാടകം ശ്രദ്ധിക്കപ്പെട്ടതോടെയായിരുന്നു അദ്ദേഹത്തിന്റെ കരിയറും മാറി മറിഞ്ഞത്. ഇടയ്ക്ക് ഉദയ സ്റ്റുഡിയോയില്‍ ജോലി ചെയ്തിരുന്നു അദ്ദേഹം. സഞ്ചാരി എന്ന സിനിമയിലൂടെയാണ് തുടങ്ങിയതെങ്കിലും ഇന്ദ്രജാലത്തിലെ വേഷമായിരുന്നു ശ്രദ്ധിക്കപ്പെട്ടത്.
Post Your Comments